നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • BWF World Championships|കിരീടത്തിനരികെ കെ ശ്രീകാന്ത്; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ അഭിമാനം

  BWF World Championships|കിരീടത്തിനരികെ കെ ശ്രീകാന്ത്; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ അഭിമാനം

  ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് കെ ശ്രീകാന്ത്.

  • Share this:
   ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് (BWF World Championships)ഫൈനലിൽ ഇന്ത്യയുടെ അഭിമാനമായി ശ്രീകാന്ത് കിഡംബി( Kidambi Srikanth). ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ശ്രീകാന്ത് കടന്നു. പുരുഷ സിംഗിൾസ് സെമിയിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ശ്രീകാന്ത് തോൽപ്പിച്ചത്. സ്കോർ: 17-21, 21-14, 21-17.

   ആദ്യസെറ്റ് കൈവിട്ട ശേഷമായിരുന്നു ശ്രീശാന്തിന്റെ തിരിച്ചുവരവ്. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് കെ ശ്രീകാന്ത്. നാട്ടുകാരായ ഇന്ത്യൻ താരങ്ങൾ ഒരു മണിക്കൂർ ഒമ്പത് മിനുട്ടാണ് ഫൈനലിലേക്ക് പോരാടിയത്.

   ഇരു താരങ്ങളും നന്നേ തളർന്നിരുന്നെങ്കിലും ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ലക്ഷ്യ സെന്നിനെതിരെ അവസാന പോയിന്റ് നേടിയതിന് പിന്നാലെ ശ്രീകാന്ത് ഗ്രൗണ്ടിൽ തളർന്നു വീണു. ആക്രമണവും പ്രത്യാക്രമണവും നിറഞ്ഞു നിന്നതായിരുന്നു പോരാട്ടം.


   ആദ്യ സെറ്റിൽ ശ്രീകാന്ത് തുടരെ രണ്ട് പോയിന്റ് നേടി. ഇത് തിരികെ നൽകി സെൻ ഒപ്പം നിന്നു. ഒരു ഘട്ടത്തിൽ 7-7 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ആദ്യം 11 തൊട്ട്​ മുന്നിൽനിന്ന സെൻ തു​ടരെ മൂന്നു പോയിൻറ്​ സ്വന്തമാക്കി ലീഡുറപ്പിച്ചു.


   എന്നാൽ താളം വീണ്ടെടുത്ത ശ്രീകാന്ത് 16-16 ന് സമനില പിടിച്ച ശ്രീകാന്ത് മത്സരം കൂടുതൽ ആവേശത്തിൽ എത്തിച്ചു. ഒരു പോയിന്റ് കൂടി നേടി ലീഡും സ്വന്തമാക്കി. എന്നാൽ ലക്ഷ്യ 21-17ന്​ സെറ്റ്​ സ്വന്തമാക്കി.
   Also Read-Hockey India | ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

   രണ്ടാം സെറ്റിൽ ശ്രീകാന്തായിരുന്നു ആദ്യാവസാനം ലീഡ് നിലനിർത്തിയത്. അതിവേഗം രണ്ടാം സെറ്റ് 21-14 ന് ശ്രീകാന്ത് നേടുകയും ചെയ്തു. മൂന്നാം സെറ്റിലും ശ്രീകാന്തിനായിരുന്നു മുൻതൂക്കം.

   പ്രകാശ്​ പദുകോണിനും സായ്​ പ്രണീതിനും ശേഷം പുരുഷ സിംഗിൾസിൽ വെങ്കലം നേടുന്ന താരമാണ് ലക്ഷ്യ സെൻ.
   Published by:Naseeba TC
   First published:
   )}