• HOME
  • »
  • NEWS
  • »
  • sports
  • »
  • കീറൻ പൊള്ളാർഡ് ഐപിഎല്ലിൽനിന്ന് വിരമിച്ചു; ബാറ്റിങ് കോച്ചായി മുംബൈ ഇന്ത്യൻസിനൊപ്പം തുടരും

കീറൻ പൊള്ളാർഡ് ഐപിഎല്ലിൽനിന്ന് വിരമിച്ചു; ബാറ്റിങ് കോച്ചായി മുംബൈ ഇന്ത്യൻസിനൊപ്പം തുടരും

2010-ൽ മുംബൈ ഇന്ത്യൻസുമായി കരാറൊപ്പിട്ട ശേഷം പൊള്ളാർഡ് അവർക്കൊപ്പം 5 ഐപിഎൽ, 2 ചാമ്പ്യൻസ് ലീഗ് ട്രോഫികൾ സ്വന്തമാക്കി

  • Share this:
    വെറ്ററൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിച്ചു. മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ യാത്ര ആരംഭിച്ച പൊള്ളാർഡ് അതേ ടീമിൽനിന്ന് തന്നെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മുംബൈ ഇന്ത്യൻസുമായുള്ള ആത്മബന്ധം കണക്കിലെടുത്ത് ബാറ്റിങ് കോച്ചായി അവിടെത്തന്നെ തുടരാനുള്ള മാനേജ്മെന്‍റിന്‍റെ ക്ഷണം പൊള്ളാർഡ് അംഗീകരിച്ചു.

    2010-ൽ മുംബൈ ഇന്ത്യൻസുമായി കരാറൊപ്പിട്ട ശേഷം പൊള്ളാർഡ് അവർക്കൊപ്പം 5 ഐപിഎൽ, 2 ചാമ്പ്യൻസ് ലീഗ് ട്രോഫികൾ സ്വന്തമാക്കി ഈ തലമുറയിലെ ഏറ്റവും മികച്ച ഐപിഎൽ കളിക്കാരിൽ ഒരാളായി പേരെടുത്തു.

    “കുറച്ച് വർഷങ്ങൾ കൂടി ഐപിഎല്ലിൽ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ മുംബൈ ഇന്ത്യൻസിനൊപ്പം ഇനി കളിക്കാരനായി തുടരാനാകില്ല. ഇത്രയും കാലം കളിച്ച ടീമിനെതിരെ കളിക്കാൻ ആഗ്രഹിക്കാത്തതിനാൽ ഐപിഎൽ മതിയാക്കുന്നു. 'ഒരിക്കൽ മുംബൈ ഇന്ത്യൻസ് ആയിരുന്നയാൾ എപ്പോഴും മുംബൈ ഇന്ത്യൻസാകണം'. ഇത് എംഐയോടുള്ള വൈകാരിക വിടവാങ്ങലല്ല, എന്നിരുന്നാലും ഐപിഎല്ലിൽ ബാറ്റിംഗ് കോച്ചിന്റെ റോൾ ഏറ്റെടുക്കാനും മുംബൈ ഇന്ത്യൻസ് എമിറേറ്റ്സിനൊപ്പം കളിക്കാനും ഞാൻ സമ്മതിച്ചിട്ടുണ്ട്, ”ട്വിറ്ററിൽ പങ്കുവെച്ച് വിരമിക്കൽ കുറിപ്പിൽ എഴുതി.

    മുംബൈ ഇന്ത്യൻസ് ഉടമ നിത അംബാനി പൊള്ളാർഡിന് ആശംസകൾ നേർന്നു. “എന്നെ സംബന്ധിച്ചിടത്തോളം, മുംബൈ ഇന്ത്യൻസ് എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് പൊള്ളാർഡ് പറഞ്ഞിട്ടുണ്ട് - ഖേലേംഗേ ദിൽ ഖോൽ കെ! ഐപിഎൽ സീസൺ 3 മുതൽ, ഞങ്ങൾ സന്തോഷവും ദുഖവും പങ്കിട്ടു - മൈതാനത്തും പുറത്തും ആജീവനാന്ത ബന്ധങ്ങൾ രൂപപ്പെടുത്താനായി. മുംബൈയുടെ വിജയത്തിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, കൂടാതെ ഞങ്ങളുടെ രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികൾക്കും അഞ്ച് IPL വിജയങ്ങൾക്കും അദ്ദേഹം പങ്കാളിയായി. മുംബൈയുടെ മൈതാനത്ത് അദ്ദേഹത്തിന്റെ മാജിക് കാണാതെ പോകും, ​​പക്ഷേ MI എമിറേറ്റ്‌സിനായി അദ്ദേഹം തുടർന്നും കളിക്കുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്, ഒപ്പം മുംബൈയുടെ ബാറ്റിംഗ് കോച്ചായി യുവ കളിക്കാർക്ക് മാഗദർശിയായി അദ്ദേഹം ഉണ്ടാകും. പൊള്ളാർഡിന്‍റെ പുതിയ യാത്ര അദ്ദേഹത്തിന് കൂടുതൽ മഹത്വവും വിജയവും നൽകട്ടെ. ഞാൻ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു! ” നിത. അംബാനി പറഞ്ഞു.
    Published by:Anuraj GR
    First published: