നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഒരു ഓവറിൽ ആറ് സിക്സ്; റെക്കോർഡ് പട്ടികയിൽ മൂന്നാമനായി കീറോൺ പൊള്ളാർഡ്

  ഒരു ഓവറിൽ ആറ് സിക്സ്; റെക്കോർഡ് പട്ടികയിൽ മൂന്നാമനായി കീറോൺ പൊള്ളാർഡ്

  രേ മത്സരത്തിൽ ഹാട്രിക്കും ഒരു ഓവറിൽ ആറ് സിക്സറും വഴങ്ങിയ ആദ്യ ബൗളറെന്ന നാണക്കേടുമായി ശ്രീലങ്കൻ താരം അകില ധനഞ്ജയ്.

  Kieron Pollard

  Kieron Pollard

  • Share this:
   ഒരു ഓവറിൽ ആറ് സിക്സറുകൾ പറത്തി റെക്കോർഡ് പട്ടികയിൽ ഇടം നേടി വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി-20 യിലാണ് പൊള്ളാർഡിന്റെ പ്രകടനം. മത്സരത്തിൽ നാല് വിക്കറ്റിന് വെസ്റ്റ് ഇൻഡീസ് ജയം സ്വന്തമാക്കി.

   ഒരു ഓവറിൽ ആറ് സിക്സ് പറത്തിയതോടെ 2007 ലെ ലോകകപ്പിൽ സൗത്ത് ആഫ്രിക്കൻ താരം ഹെർഷൽ ഗിബ്സിന്റേയും 2007 ടി-20 ലോകകപ്പിൽ യുവരാജിന്റേയും റെക്കോർഡിനൊപ്പം പൊള്ളാർഡും എത്തി. പട്ടികയിൽ മൂന്നാമനാണ് പൊള്ളാർഡ്. ട്വന്റി-20 യിൽ ഒരു ഓവറിൽ ആറ് സിക്സുകൾ അടിക്കുന്ന ആദ്യ വെസ്റ്റ് ഇൻഡീസ് താരവുമാണ് പൊള്ളാർഡ്.

   ശ്രീലങ്കയുടെ അകില ധനഞ്ജയ് ആണ് പൊള്ളാർഡിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. നാല് ബോളിൽ നാല് റൺസ് നേടി നിൽക്കുമ്പോഴായിരുന്നു ധനഞ്ജയ്ക്ക് പൊള്ളാർഡിന്റെ ആക്രമണം. ധനഞ്ജയും പൊള്ളാർഡുമാണ് മത്സരത്തിലെ താരങ്ങൾ.

   വെസ്റ്റ് ഇൻഡീസിന്റെ പ്രധാന മൂന്ന് താരങ്ങളെ മടക്കി ഹാട്രിക് നേടി ധനഞ്ജയ് കളി ശ്രീലങ്കയ്ക്ക് അനുകൂലമാക്കിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പൊള്ളാർഡിന്റെ വെടിക്കെട്ട് ബാറ്റിങ്. നാലാം ഓവറിലെ രണ്ടാം പന്തിൽ തന്നെ ധനഞ്ജയ് എവിൻ ലെവിസിനെ (28) പുറത്താക്കി. തൊട്ടടുത്ത പന്തിൽ ക്രിസ് ഗെയിലും റൺസൊന്നുമെടുക്കാതെ വന്നതുപോലെ മടങ്ങി. ഇതിനു പിന്നാലെ വെടിക്കെട്ട് ബാറ്റ്സ്മാൻ നിക്കോളാസ് പുരാനും റൺസ് നേടാനാകാതെ ധനഞ്ജയുടെ പന്തിൽ പുറത്തായി.


   ഹാട്രിക് നേടി ആത്മവിശ്വാസത്തിൽ പിന്നീട് പന്തെറിയാനെത്തിയ ധനഞ്ജയ്ക്ക് ആറ് സിക്സ് പറത്തിയാണ് പൊള്ളാർഡ് മറുപടി നൽകിയത്. 11 പന്തിൽ 38 പന്താണ് പൊള്ളാർഡ് നേടിയത്. പഡബ്ല്യൂഎച്ച് സിൽവയുടെ എൽബിയിൽ കുരുങ്ങിയാണ് പൊള്ളാർഡ് മടങ്ങിയത്.


   കഴിഞ്ഞ ദിവസത്തെ മത്സരത്തോടെ ഒരേ മത്സരത്തിൽ ഹാട്രിക്കും ഒരു ഓവറിൽ ആറ് സിക്സറും വഴങ്ങിയ ആദ്യ ബൗളറെന്ന പേരും ധനഞ്ജയ്ക്ക് ലഭിച്ചു. നാല് ഓവറിൽ 62 റൺസാണ് ധനഞ്ജയ് വഴങ്ങിയത്.

   മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 6 വിക്കറ്റ് നഷ്ടത്തിൽ 13.1 ഓവറിൽ ലക്ഷ്യത്തിലെത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ 1-0 ന് വെസ്റ്റ് ഇൻഡീസ് മുന്നിലെത്തി.

   ശ്രീലങ്കയ്ക്ക് വേണ്ടി നിരോഷൺ ഡിക് വെല്ല 29 പന്തിൽ 33 റൺസ് നേടി. നിസൻക 34 പന്തിൽ 39 റൺസും സ്വന്തമാക്കി.

   ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തിലാണ് യുവരാജ് ആറ് സിക്സുകൾ പറത്തിയത്.
   Published by:Naseeba TC
   First published: