ബാര്‍ബഡോസ്: ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള 14 അംഗ ടീമിനെ വിന്‍ഡീസ് പ്രഖ്യാപിച്ചു. കാര്‍ലോസ് ബ്രാത്വൈറ്റ് നയിക്കുന്ന ടീമിലേക്ക് സുനില്‍ നരെയ്നെയും കീറോണ്‍ പൊള്ളാര്‍ഡിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2016 ലാണ് വിന്‍ഡീസിനായി നരെയ്ന് അവസാനമായി ടി20 കളിച്ചത്.
വിവിധ ടി20 ലീഗുകളില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് നരെയ്നും പൊള്ളാര്‍ഡിനും ടീമിലേക്ക് തിരികെയെത്താന്‍ സഹായകമായത്. ലോകകപ്പിനിടെ പരിക്കേറ്റിരുന്ന ആന്ദ്രെ റസ്സലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ആന്തണി ബ്രാംബിളാണ് ടീമിലെ ഏക പുതുമുഖം.
വിന്‍ഡീസ് ടീംജോണ് കാംബെല്‍, എവന് ലെവിസ്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, നിക്കോളാസ് പുരാന്, കീറോണ്‍ പൊള്ളാര്‍ഡ്, റോവ്മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്, കീമോ പോള്‍, സുനില്‍ നരെയ്ന്, ഷെല്‍ഡണ്‍ കോട്റെല്‍, ഒഷേന്‍ തോമസ്, ആന്തണി ബ്രാംബിള്‍, ആന്ദ്രേ റസല്‍, ഖാരി പിയറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.