മുംബൈ: ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ കരീബിയന്‍ താരം കീറണ്‍ പൊള്ളാര്‍ഡ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് ഒരുപോലെ സംഭവാന നല്കുന്ന താരത്തിന് ഇന്നലത്തെ മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 9 പന്തില്‍ പത്ത് റണ്‍സ് മാത്രമായിരുന്നു താരം നേടിയത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ ടീമിനായി വിജയറണ്‍ നേടാനുള്ള ഭാഗ്യം പൊള്ളാര്‍ഡിന് ലഭിച്ചിരുന്നു. ഹൈദരാബാദിന്റെ ബാറ്റിങിനിടയില്‍ ബൗണ്ടറി തടയാന്‍ ശ്രമിച്ച താരം മൈതാനത്തിനു പുറത്തേക്ക് മലക്കം മറിഞ്ഞ് വീഴുകയും ചെയ്തു.
Also Read: 'ഐപിഎല്‍ വില്ലനായി' ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി സൂപ്പര്‍ താരത്തിനു പരുക്ക്ബൂംറ എറിഞ്ഞ നാലാം ഓവറിന്റെ അവസാന പന്തില്‍ വൃദ്ധിമാന്‍ സാഹയുടെ ഷോട്ട് തടയാന്‍ ശ്രമിക്കവെയായിരുന്നു പൊള്ളാര്‍ഡിന് അടിതെറ്റിയത്. ലൈനിനരികില്‍ നിന്ന് പന്ത് കാല് കൊണ്ട് തടുത്തിടാനായിരുന്നു പൊള്ളാര്‍ഡ് ശ്രമിച്ചത്. എന്നാല്‍ പന്ത് തടയാന്‍ കഴിയാതെ വന്നതോടൊപ്പം നിയന്ത്രണം തെറ്റിയ താരം പരസ്യബോര്‍ഡിനു മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
പൊള്ളാര്‍ഡ് മറിഞ്ഞ് വീഴുന്നതുകണ്ട ബൂംറയും വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കും സഹതാരത്തിന് അപകടം പറ്റിയോ എന്ന ഭയത്തോടെ നോക്കി നില്‍ക്കുകായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.