• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എംബാപെ, ഉദിച്ചുയർന്ന താരം


Updated: July 1, 2018, 5:06 PM IST
എംബാപെ, ഉദിച്ചുയർന്ന താരം

Updated: July 1, 2018, 5:06 PM IST
മോസ്കോ: ലയണൽ മെസിയും ക്രി‌സ്റ്റ്യാനോ റൊണാൾഡോയും പരാജയമേറ്റുവാങ്ങി മടങ്ങിയ അതേദിവസം, ലോകമെമ്പാടുമുള്ള കാൽപന്ത് ആരാധകരുടെ മനസിൽ ഇടംനേടിയിരിക്കുകയാണ് ഫ്രാൻസിന്റെ 19കാരൻ കിലിയൻ എംബാപെ. രാജ്യാന്തര ഫുട്ബോളിന്റെ വിഹായസ്സിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ് ഈ യുവതാരം.

റഷ്യൻ ലോകകപ്പിലെ താരമാകുമെന്ന് പലരും പ്രവചിച്ച കളിക്കാരൻ. ​ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ​ഗോൾ നേടിയെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എംബാപെ എത്തിയിരുന്നില്ല. എന്നാൽ പ്രീക്വാർട്ടറിൽ അർജൻറീനയ്ക്കെതിരെ നടത്തിയ മിന്നുന്ന പ്രകടനത്തോടെ പി.എസ്.ജി താരം ഫോമിലേക്കുയർന്നു.

ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഒരു കളിയിൽ രണ്ടു ഗോൾ നേടിയ പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി എംബപെ. 1958 ലോകകപ്പിൽ ഈ നേട്ടം കൈവരിച്ച പതിനേഴുകാരൻ പെലെയാണ് ഒന്നാമൻ. 1958 സ്വീഡൻ ലോകപ്പിലാണ് പെലെ ഈ നേട്ടം സ്വന്തമാക്കിയത്. തുടർന്ന് ഇപ്പോൾ അറുപത് വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരാൾ പെലെയ്ക്കൊപ്പമെത്തിയത്.

ഫ്രഞ്ച് ഫുട്ബോളിലെ നവോത്ഥാനത്തിന്റെ ഏറ്റവും മോഹിപ്പിക്കുന്ന അടയാളമാ‌ണ് പി.എസ്.ജിയുടെ സൂപ്പർതാരം. 1998ൽ ഫ്രാൻസ് ലോകജേതാക്കാളായതിനു ശേഷം ജനിച്ചവരിൽ ആദ്യമായി ഫ്രഞ്ച് ടീമിൽ ഇടം നേടി. മൊണാക്കോ ക്ലബ്ബിനു വേണ്ടി പുറത്തെടുത്ത മിന്നുന്ന പ്രകടനങ്ങൾക്കുള്ള അംഗീകാരമായിരുന്നു ഇത്.

എംബാപെയുടെ മിന്നൽ വേഗത്തിനു മുന്നിലാണ് അർജന്റീന ശനിയാഴ്ച ഓടിത്തളർന്നത്. പന്തു കിട്ടിയപ്പോഴൊക്കെ ഉസൈൻ ബോൾട്ടിൻറെ വേഗത്തിൽ കുതിച്ച താരം ഫ്രാൻസിന്റെ നാലു ഗോളുകളി‍ൽ മൂന്നിനും സൂത്രധാരനുമായി. 18 വയസ് തികയുംമുൻപ് ഏകദേശം 1157 കോടി രൂപ മുടക്കിയാണ് പി.എസ്.ജി എംബാപെയെ സ്വന്തമാക്കിയത്.
Loading...
ലോകകപ്പ് മത്സരങ്ങളിൽനിന്നു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എംബാപെ. രാജ്യത്തിനുവേണ്ടി കളിക്കുമ്പോൾ പ്രതിഫലം സ്വീകരിക്കുന്നത് തെറ്റാണെന്നാണ് എംബാപെയുടെ നിലപാട്. തന്റെ ലോകകപ്പ് പ്രതിഫലം രാജ്യത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകദേശം 13 ലക്ഷം രൂപയാണ് ബോണസ് കൂടാതെ ഓരോ മത്സരങ്ങളില്‍ നിന്നും എംബാപെയ്ക്ക് ലഭിക്കുന്നത്.

 
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍