• HOME
  • »
  • NEWS
  • »
  • sports
  • »
  • യുവരാജ്, ഫിഞ്ച്, പട്ടേല്‍ പുറത്ത്; സൂപ്പര്‍ താരങ്ങളുള്‍പ്പെടെ 11 പേരെ പുറത്താക്കി കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ്

യുവരാജ്, ഫിഞ്ച്, പട്ടേല്‍ പുറത്ത്; സൂപ്പര്‍ താരങ്ങളുള്‍പ്പെടെ 11 പേരെ പുറത്താക്കി കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ്

  • Share this:
    മൊഹാലി: ഐപിഎല്‍ പുതിയ സീസണിനു മുന്നോടിയായി സൂപ്പര്‍ താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കി കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങ്, സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍, ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് തുടങ്ങിയ താരങ്ങളെയാണ് പഞ്ചാബ് ടീമില്‍ നിന്നും ഒഴിവാക്കിയത്.

    തന്റെ പ്രതാപകാലത്തിന്റെ നിഴല് മാത്രമായ യുവരാജ് നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനങ്ങളായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളിലായിരുന്നു താരം പഞ്ചാബിനായി കളത്തിലിറങ്ങിയത്. 10.83 ആവറേജിലായിരുന്നു താരത്തിന്റെ പ്രകടനം.

    ഐപിഎല്‍: മൂന്ന് താരങ്ങളെ ചെന്നൈ പുറത്താക്കി; നിലനിര്‍ത്തിയത് ഇവരെയൊക്കെ

    യുവിക്ക് സമാനമായിരുന്നു ഫിഞ്ചിന്റെയും കഴിഞ്ഞ സീസണ്‍. കഴിഞ്ഞ തവണ പഞ്ചാബ് ടീമില്‍ നിലനിര്‍ത്തിയിരുന്ന ഏക താരമായ അക്‌സര്‍ പട്ടേലിനെയും അടുത്ത സീസണിനു മുന്നോടിയായി പഞ്ചാബ് ടീമില്‍ നിന്നും ഒഴിവാക്കി. കഴിഞ്ഞ തവണ ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന വിക്കറ്റ് മാത്രമായിരുന്നു പട്ടേലിന് ലഭിച്ചത്.

    ബാഴ്‌സലോണയെ കളി പഠിപ്പിക്കാന്‍ തൃശൂരില്‍ നിന്നൊരു 23 കാരന്‍

    ഇന്ത്യയുടെ ഫാസ്റ്റ് ബൗളറായ മോഹിത് ശര്‍മ, മനോജ് തിവാരി, മന്‍സൂര്‍ ദാര്‍ തുടങ്ങിയ താരങ്ങളാണ് ഒഴിവാക്കപ്പെട്ട മറ്റ് പ്രധാന താരങ്ങള്‍. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസം ഇന്നാണ്. അടുത്ത സീസണിലേക്കുള്ള ലേലം ഡിസംബര്‍ 17 ന് ജയ്പൂരിലാണ് നടക്കുക.

    First published: