നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ബാംഗ്ലൂരിനെതിരെ റസ്സല്‍ ഇറങ്ങുമോ ഇല്ലയോ? കാര്‍ത്തിക് പറയുന്നു

  ബാംഗ്ലൂരിനെതിരെ റസ്സല്‍ ഇറങ്ങുമോ ഇല്ലയോ? കാര്‍ത്തിക് പറയുന്നു

  കഴിഞ്ഞ ദിവസം റസ്സലിനെ എക്‌സ്- റെ ടെസ്റ്റിന് വിധേയനാക്കിയിരുന്നു

  KKR

  KKR

  • News18
  • Last Updated :
  • Share this:
   കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുവുവന്‍ പ്രതീക്ഷകളും വിന്‍ഡീസ് താരം ആന്ദ്രെ റസ്സലിന്റെ ചുമലിലാണ്. കളി തോല്‍ക്കുമെന്ന് തോന്നിച്ച രണ്ടുഘട്ടങ്ങളിലാണ് റസ്സല്‍ ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ താരത്തിന് പരുക്കേറ്റതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകളും പരുങ്ങലിലായി.

   ഇന്ന് വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടാന്‍ ദിനേശ് കാര്‍ത്തിക്കും സംഘവും ഒരുങ്ങുമ്പോള്‍ വീണ്ടും റസ്സല്‍ വെടിക്കെട്ട് കാണാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. താരത്തിന്റെ ആരോഗ്യ നിലയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കാര്‍ത്തിക്.

   Also Read: 'ഭൂം ഭൂം ബൂംറ' കീമോ പോളിനെ റണ്ണൗട്ടാക്കിയ ബൂംറയുടെ ബുള്ളറ്റ് ത്രോ

   ഇന്നലെയാണ് റസ്സലിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൊല്‍ക്കത്ത ട്വീറ്റ് ചെയ്തത്. 'കഴിഞ്ഞ ദിവസം റസ്സലിനെ എക്‌സ്- റെ ടെസ്റ്റിന് വിധേയനാക്കിയിരുന്നു. പരുക്കേറ്റിട്ട് 24 മണിക്കൂര്‍ പോലും ആയിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്.' കാര്‍ത്തിക്കും റസ്സലും പരിശീലനത്തിലേര്‍പ്പെടുന്ന വീഡിയോ സഹിതം കൊല്‍ക്കത്തയുടെ ട്വീറ്റില്‍ പറയുന്നു.

   റസ്സല്‍ ഇന്നത്തെ മത്സരത്തില്‍ കളത്തിലറങ്ങുകയാണെങ്കില്‍ കാര്‍ലോസ് ബ്രാത്‌വൈറ്റാകും പുറത്തിരിക്കുക.

   First published:
   )}