HOME » NEWS » Sports » KKR SKIPPER EOIN MORGAN ON THE VERSATILITY OF HIS TEAM MM INT

'ടൂർണമെന്റിലെ ഏറ്റവും മികച്ച സ്പിന്നർമാരാണ് ഞങ്ങളുടെ ടീമിലുള്ളത്': ഇയോൻ മോർഗൻ

KKR skipper Eoin Morgan on the versatility of his team | ഐ.പി.എൽ. പതിനാലം സീസണിലേക്ക് ശക്തമായ താരനിരയുടെ പിൻബലത്തിലാണ് കെ.കെ.ആർ. ടീം എത്തുന്നത്

News18 Malayalam | news18-malayalam
Updated: April 1, 2021, 6:43 PM IST
'ടൂർണമെന്റിലെ ഏറ്റവും മികച്ച സ്പിന്നർമാരാണ് ഞങ്ങളുടെ ടീമിലുള്ളത്': ഇയോൻ മോർഗൻ
ഇയോൻ മോർഗൻ
  • Share this:
ഐ.പി.എൽ. പതിനാലം സീസണിലേക്ക് ശക്തമായ താരനിരയുടെ പിൻബലത്തിലാണ് കെ.കെ.ആർ. ടീം എത്തുന്നത്. ഇപ്പോൾ തങ്ങളുടെ ടീമിന്റെ സ്പിൻ ബൗളിങ്ങ് നിരയുടെ കരുത്തിനെക്കുറിച്ച് പരാമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൊൽക്കത്ത ക്യാപ്റ്റൻ ഇയോൻ മോർഗൻ. ടൂർണമെന്റിലെ ഏറ്റവും മികച്ച സ്പിന്നർമാർ തങ്ങളുടെ ടീമിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് തവണ കിരീടം നേടിയിട്ടുള്ള കെകെആര്‍ അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

പതിനാലാം സീസണ്‍ ആരംഭിക്കാന്‍ എട്ട് ദിവസം മാത്രം ശേഷിക്കെ ടീമുകളെല്ലാം അവസാനഘട്ട പരിശീലനത്തിലാണ്. ഹര്‍ഭജന്‍ സിങ് കൂടി കൊൽക്കത്ത ടീമിലേക്കെത്തിയതോടെ ടീമിന്റെ ശക്തി ഉയര്‍ന്നുവെന്നാണ് മോർഗൻ പറയുന്നത്. അവസാന സീസണില്‍ കളിക്കാതിരുന്ന ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സ്, സി എസ്‌ കെ ടീമുകള്‍ക്കൊപ്പം കളിച്ച്‌ വലിയ പരിചയസമ്പത്തുള്ള താരമാണ്. ഇന്ത്യയിലെ സാഹചര്യങ്ങളെ കൂടുതല്‍ അറിയുന്ന മറ്റൊരു സ്പിന്നർ ഉണ്ടോ എന്നതും സംശയമാണ്. ബാറ്റിങ്ങിലും ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാൻ കഴിവുള്ള വ്യക്തിയാണ് ഹർഭജൻ. താരത്തിന്റെ അവസാന ഐപിഎൽ സീസണാവും ഇതെന്നും സംസാരമുണ്ട്.

'ഞങ്ങളുടെ സ്പിന്‍ നിരയെ നോക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചവരില്‍ ഒന്നാണെന്ന് മനസിലാകും. ചെന്നൈയിലെ സാഹചര്യത്തിലും തിളങ്ങാന്‍ കഴിയുന്ന സ്പിന്നര്‍മാരാണ് ടീമിലുള്ളത്. ഇത്തവണ നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്'-മോര്‍ഗന്‍ പറഞ്ഞു.ഇന്ത്യന്‍ സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ട്. കുല്‍ദീപിന്റെ സമീപകാലത്തെ പ്രകടനം വളരെ മോശമായതിനാല്‍ത്തന്നെ ഇത്തവണ പ്ലേയിങ് 11ല്‍ ഇടം ലഭിക്കുക പ്രയാസകരമായിരിക്കും. അതേസമയം അവസാന സീസണില്‍ മികച്ച പ്രകടനമാണ് വരുൺ ചക്രവർത്തി പുറത്തെടുത്തത്. അഞ്ച് വിക്കറ്റ് പ്രകടനവും ഇതിൽ ഉൾപ്പെടുന്നു.

ഡെത്ത് ഓവറിലും പവര്‍പ്ലേയിലും ഒരുപോലെ പന്തെറിയാന്‍ മികവുള്ള ലോകോത്തര സ്പിന്നർമാരായ സുനിൽ നരെയനും, ഷക്കീബ് അൽ ഹസ്സനും ഇത്തവണ ടീമിലുണ്ട്. ഓൾ റൗണ്ടർ കൂടിയായ ഷക്കീബ് ടീമിലേക്ക് മടങ്ങിയെത്തിയത് കെകെആറിന് കൂടുതൽ കരുത്ത പകരും. രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ട ശേഷമാണ് ഷക്കീബിന്റെ മടങ്ങിവരവ്.
ഇത്തവണ സംതുലിതമായ ടീമാണ് കെ കെ ആറിനുള്ളതെന്നും മോര്‍ഗന്‍ കൂട്ടിച്ചേർത്തു. ശുഭ്മാന്‍ ഗില്‍, ദിനേഷ് കാര്‍ത്തിക്, നിധീഷ് റാണ, ആന്‍ഡ്രേ റസല്‍ എന്നിവരുടെയൊക്കെ പ്രകടനം ടീമിന് നിര്‍ണ്ണായകമാവും. റസലും, ദിനേശ് കാർത്തിക്കും കഴിഞ്ഞ സീസണിൽ പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നില്ല.

English summary: Eoin Morgan says Kolkata Knight Riders have one of the best spin bowling line-ups including the likes of Varun Chakravarthy, Harbhajan Singh, Kuldeep Yadav, Sunil Narine, and Shakib Al Hasan. Eoin Morgan is hopeful of a full recovery in time for the franchise’s opening game of the IPL 2021 season against Sunrisers Hyderabad in Chennai on the 11th of April
Published by: user_57
First published: April 1, 2021, 6:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories