നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ടെലിവിഷന്‍ ഷോയിലെ വിവാദ പരാമര്‍ശം ഹര്‍ദ്ദിക്കിനും രാഹുലിനും 20 ലക്ഷം രൂപ പിഴ

  ടെലിവിഷന്‍ ഷോയിലെ വിവാദ പരാമര്‍ശം ഹര്‍ദ്ദിക്കിനും രാഹുലിനും 20 ലക്ഷം രൂപ പിഴ

  തുക അര്‍ധ സൈനികരുടെ കുടുംബത്തിനും ബ്ലൈന്‍ഡ് ക്രിക്കറ്റുകാരുടെ ക്ഷേമത്തിന് രൂപീകരിച്ച ഫണ്ടിലേക്കുമാണ് നല്‍കേണ്ടത്

  Pandya-Rahul

  Pandya-Rahul

  • News18
  • Last Updated :
  • Share this:
   മുംബൈ: ടെലിവിഷന്‍ ചാറ്റ് ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും 20 ലക്ഷം രൂപ പിഴ ശിക്ഷ. 'കോഫി വിത്ത കരണ്‍' എന്ന ചാറ്റ് ഷോയിലെ പരാമര്‍ശങ്ങളുടെ പേരിലാണ് താരങ്ങള്‍ക്ക പിഴ ശിക്ഷ. പിഴ തുക അര്‍ധ സൈനികരുടെ കുടുംബത്തിനും ബ്ലൈന്‍ഡ് ക്രിക്കറ്റുകാരുടെ ക്ഷേമത്തിന് രൂപീകരിച്ച ഫണ്ടിലേക്കുമാണ് നല്‍കേണ്ടത്.

   സര്‍വ്വീസിലിരിക്കെ മരിച്ച 10 അര്‍ധ സൈനിക കോണ്‍സ്റ്റബിള്‍മാരുടെ കുടുംബത്തിന് ഓരോ ലക്ഷം വീതവും ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡിന് 10 ലക്ഷവും നല്‍കമമെന്ന് ബിസിസിഐ ഓംബുഡ്‌സമാന്‍ ഡികെ ജയിനാണ് വിധിച്ചത്.

   Also Read: 'വാക്ക് പാലിക്കുന്നവനാണ് ഈ ക്യാപ്റ്റന്‍'; വിരാടിന്റെ സെഞ്ച്വറി ഡി വില്ലിയേഴ്‌സിന് നല്‍കിയ ഉറപ്പ്

   നാലാഴ്ചക്കകം തുക അടക്കണമെന്നാണ് നിര്‍ദ്ദേശം ഇത് ലംഘിക്കുകയാണെങ്കില്‍ ഇരുവരുടെയും മാച്ച് ഫീയില്‍ നിന്ന് തുക ഈടാക്കണമെന്ന് ബിസിസിഐക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിവാദ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓസീസ് പര്യടനത്തില്‍ നിന്ന് തിരിച്ചുവിളിക്കപ്പെട്ടതിലൂടെ ഇരുവര്‍ക്കും 30 ലക്ഷം രൂപ വീതം വരുമാന നഷ്ടമുണ്ടായിട്ടുള്ളതായി വിലയിരുത്തിയ ഓംബുഡ്സ്മാന്‍ ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്തിന് മാതൃകകളാകാണ്ടവരാണെന്നും അതിനാലാണ് പിഴ ശിക്ഷ വിധിക്കുന്നതെന്നും വ്യക്തമാക്കി.

   വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവരും നിരുപാധികം മാപ്പു പറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ അച്ചടക്ക നടപടികളിലേക്ക് കടക്കേണ്ടെതില്ലെന്നും ഓംബുഡ്‌സ്മാന്‍ പറയുന്നു.

   First published:
   )}