കാര്‍ഡിഫ്: ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഏറ്റവും വലിയ തലവേദനയായിരുന്നു നാലാം നമ്പറില്‍ ആര് ബാറ്റിങ്ങിനിറങ്ങും എന്നത്. ടീം പ്രഖ്യാപനത്തിന് മുന്നേ തുടങ്ങിയ ചര്‍ച്ച കോഹ്ലിയും സംഘവും ഇംഗ്ലണ്ടിലെത്തിയ ശേഷവും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ നാലാം നമ്പറിലിറങ്ങിയ കെഎല്‍ രാഹുലിന് വലിയ സ്കോര്‍ നേടാന്‍ കഴിയാതെ വന്നതോടെ താരത്തിനെ മാറ്റണമെന്ന ആവശ്യവും മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ കാര്‍ഡിഫില്‍ നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിയോടെ നാലാം നമ്പറിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് രാഹുല്‍. മത്സരത്തില്‍ നാലാമനായി ഇറങ്ങിയ താരം 99 പന്തുകളില്‍ 108 റണ്‍സ് നേടിയാണ് നായകന്റെയും ടീമിന്റെയും പ്രതീക്ഷ കാത്തത്.
നാല് സിക്സും 12 ഫോറും ഉള്‍പ്പെടെയാണ് ഇംഗ്ലണ്ട് പിച്ചില്‍ രാഹുല്‍ സെഞ്ച്വറി നേടിയിരിക്കുന്നത്. ഓപ്പണിങ് മാത്രമല്ല നാലാം നമ്പറിലും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് അടിവരയിടുന്നതാണ് വലങ്കൈയ്യന്‍ ബാറ്റ്സ്മാന്റെ പ്രകടനം. സെഞ്ച്വറി നേട്ടത്തിനു പിന്നാലെ സാബിര്‍ റഹ്മാന് വിക്കറ്റ് നല്‍കിയാണ് രാഹുല്‍ പുറത്തായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.