• HOME
 • »
 • NEWS
 • »
 • sports
 • »
 • IPL 2022 |കെ എല്‍ രാഹുലിനും റാഷിദ് ഖാനും അടുത്ത സീസണില്‍ വിലക്കിന് സാധ്യത

IPL 2022 |കെ എല്‍ രാഹുലിനും റാഷിദ് ഖാനും അടുത്ത സീസണില്‍ വിലക്കിന് സാധ്യത

ഇരുവരെയും പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ടീമുകള്‍ ആരോപിച്ചു.

News18

News18

 • Last Updated :
 • Share this:
  2022 ലെ ഐപിഎല്‍ (IPL 2022) സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ (Player retention) പട്ടിക ഇന്ന് പുറത്ത് വരുന്നതിന്റെ ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, പ്രമുഖ താരങ്ങളായ കെ എല്‍ രാഹുല്‍(K L Rahul), റാഷിദ് ഖാന്‍(Rashid Khan) എന്നിവര്‍ക്ക് ഐപിഎല്ലില്‍ ഒരു വര്‍ഷത്ത വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്.

  ഇരുവരെയും പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ടീമുകള്‍ ആരോപിച്ചു. ഇതിനെതിരെ ഇരു ടീമുകളും പരാതി നല്‍കിയെന്നു ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

  നേരത്തെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ബിസിസിഐ ഒരു ഐപിഎല്‍ സീസണില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2010ല്‍ രാജസ്ഥാന്‍ റോയല്‍സുമായി കരാര്‍ നിലനില്‍ക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു ഈ വിലക്ക്.

  പഞ്ചാബ് കിങ്‌സ് വിടാന്‍ കെ എല്‍ രാഹുലിന് പുതിയ ലഖ്നൗ ഫ്രാഞ്ചൈസി 20 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ റാഷിദ് ഖാനും 16 കോടിയുടെ ഓഫര്‍ നല്‍കിയിട്ടുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, റാഷിദിനെ നിലനിര്‍ത്താന്‍ നോക്കുന്നുണ്ടെങ്കിലും 12 കോടിയില്‍ കൂടുതല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല.

  Ajinkya Rahane |'അവനെ കൈവിടില്ല, പ്രതിഭയാണവന്‍'; രഹാനെയുടെ ഫോംഔട്ടിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ്

  ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരം സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. അവസാന സമയത്ത് ഇന്ത്യ വലിയ വിജയ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും അവസാന വിക്കറ്റിലെ സന്ദര്‍ശകരുടെ ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് ജയം നിഷേധിക്കുകയായിരുന്നു.

  സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം ഇന്ത്യയെ പ്രയാസപ്പെടുത്തുന്നുണ്ട്. പ്രധാനമായും അജിന്‍ക്യ രഹാനെ(Ajinkya Rahane), ചേതേശ്വര്‍ പുജാര എന്നിവര്‍. രണ്ട് പേരും ഇന്ത്യന്‍ ടീമിലെ വിശ്വസ്തന്‍മാരാണെങ്കിലും മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സമീപകാലത്തായി സാധിക്കുന്നില്ല. 2021ല്‍ 12 ടെസ്റ്റ് കളിച്ച രഹാനെ 411 റണ്‍സാണ് ആകെ നേടിയത്. ശരാശരി 19.57 മാത്രം. മികച്ച യുവതാരങ്ങള്‍ അവസരം തേടുന്നതിനാല്‍ രഹാനെയെ ഇന്ത്യ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്.

  ഇപ്പോഴിതാ അജിന്‍ക്യ രഹാനെയുടെ ഫോമില്‍ ആശങ്കയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്(Rahul Dravid). ന്യൂസിലന്‍ഡിനെതിരെയുള്ള ടെസറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 35 ഉം 4ഉം റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ കുറേ മത്സരങ്ങളില്‍ വളരെ മോശം പ്രകടനമാണ് അജിന്‍ക്യ രഹാനെ നടത്തുന്നത്. ഈ വര്‍ഷം 20 ല്‍ താഴെയാണ് ടെസ്റ്റ് ശരാശരി. രഹാനയുടെ ഫോമില്‍ വേവലാതി വേണ്ട എന്നും രഹാനെയില്‍ നിന്ന് ഒരുപാട് റണ്‍സുകള്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നും ദ്രാവിഡ് പറഞ്ഞു.

  'രഹാനെയുടെ നിലവിലെ ഫോം ആലോചിച്ച് ആരും ആശങ്കപ്പെടേണ്ട. തീര്‍ച്ചയായും അവനും നിങ്ങളും കൂടുതല്‍ റണ്‍സ് നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവും. പ്രതിഭാശാലിയായ താരമാണവന്‍. ഇതിന് മുമ്ബ് ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിഭയും അനുഭവസമ്പത്തുമുള്ള രഹാനെയ്ക്ക് ഒരു ഇന്നിങ്സുകൊണ്ട് തിരിച്ചുവരാന്‍ സാധിക്കും. അത് അവനും ഞങ്ങള്‍ക്കുമറിയാം'- ദ്രാവിഡ് പറഞ്ഞു.
  Published by:Sarath Mohanan
  First published: