HOME /NEWS /Sports / ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കേണ്ടത് വിജയ് ശങ്കറല്ല; നിര്‍ദേശവുമായി ഗൗതം ഗംഭീര്‍

ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കേണ്ടത് വിജയ് ശങ്കറല്ല; നിര്‍ദേശവുമായി ഗൗതം ഗംഭീര്‍

gambhir

gambhir

തുടക്കത്തിലെ രണ്ടോ മൂന്നോ വിക്കറ്റ് നഷ്ടമായാല്‍ ഇംഗ്ലണ്ടില്‍ നിര്‍ണായകമാണ് നാലാം നമ്പര്‍.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡല്‍ഹി: ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയുടെ തലവേദനയായ നാലാം നമ്പറിലേക്ക് നിര്‍ദേശവുമായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പതിനഞ്ച് അംഗ ടീമില്‍ നിന്ന് വിജയ് ശങ്കറിന് പകരം കെഎല്‍ രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന് ഗംഭീര്‍ പറഞ്ഞു. രോഹിത്- ധവാന്‍ സഖ്യത്തിന് പുറമെ ടീമിന്റെ മൂന്നാം ഓപ്പണറായി പരിഗണിക്കപ്പെടുന്ന താരമാണ് രാഹുല്‍.

    നേരത്തെ ലോകകപ്പിനു മുന്നോടിയായി അമ്പാട്ടി റായുഡുവിനെ നാലാം നമ്പറില്‍ പരീക്ഷിച്ചിരുന്നെങ്കിലും ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ റായുഡു കളത്തിന് പുറത്താവുകയായിരുന്നു. നിലവിലെ ടീമില്‍ വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, കെഎല്‍ രാഹുല്‍ എന്നിവരെയാണ് നാലാം നമ്പറിലേക്ക് പരിഗണിക്കുന്നത്.

    Also Read: നടക്കാന്‍ കഴിയാതെ ഏന്തിവലിഞ്ഞ് വാട്‌സണ്‍; ഐപിഎല്ലിനു ശേഷം താരം എയര്‍പോര്‍ട്ടിലെത്തിയത് ഇങ്ങനെ

    മുന്‍നിര തകര്‍ന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കമമെങ്കില്‍ രാഹുലിനെ നാലാം നമ്പറിലേക്ക് പരീക്ഷിക്കണമെന്നാണ് ഗംഭീറിന്റെ വാദം. 'തുടക്കത്തിലെ രണ്ടോ മൂന്നോ വിക്കറ്റ് നഷ്ടമായാല്‍ ഇംഗ്ലണ്ടില്‍ നിര്‍ണായകമാണ് നാലാം നമ്പര്‍. കെ എല്‍ രാഹുലാണ് ആ സ്ഥാനത്തേക്ക് അനുയോജ്യ താരമെന്നാണ് തനിക്ക് തോന്നുന്നത്.' ഗംഭീര്‍ പറഞ്ഞു.

    'നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള സാങ്കേതിക മികവ് രാഹുലിനുണ്ട്. മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവുണ്ട്. രാഹുല്‍ പ്രതീക്ഷിക്കുന്ന ബാറ്റിംഗ് പൊസിഷനല്ല അതെന്ന് തനിക്കറിയാം. ടീം മാനേജ്മെന്റാണ് കാര്യങ്ങള്‍ തീരുമാനിക്കുക. എന്നാല്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ രാഹുലിനാകും' ഗംഭീര്‍ പറഞ്ഞു.

    First published:

    Tags: Icc, ICC World Cup 2019, Indian cricket, Indian cricket team, KL RAHUL