• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

നാലാം നമ്പറിലേക്ക് ഈ താരം മതി; ലോകകപ്പ് ടീമിന് നിര്‍ദേശവുമായി വെങ്‌സര്‍ക്കാര്‍

മികച്ച ഒരു ബാറ്റ്‌സ്മാനായതിനാല്‍ ആദ്യ മൂന്ന് പേരുടെ തുടര്‍ച്ചയാവാന്‍ രാഹുലിന് കഴിയും

news18
Updated: May 17, 2019, 2:58 PM IST
നാലാം നമ്പറിലേക്ക് ഈ താരം മതി; ലോകകപ്പ് ടീമിന് നിര്‍ദേശവുമായി വെങ്‌സര്‍ക്കാര്‍
dilip
news18
Updated: May 17, 2019, 2:58 PM IST
മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞെങ്കിലും നാലാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ടീമില്‍ യാതൊരു ആശങ്കയുമില്ലെന്ന് നായകനും പരിശീലകനും പറയുമ്പോഴും നാലാം നമ്പറില്‍ ആരിറങ്ങുമെന്നതില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ നാലാം നമ്പറില്‍ കെ.എല്‍ രാഹുലിനെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ് സര്‍ക്കാര്‍.

ഓപ്പണര്‍മാരായി ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും സ്ഥാനമുറപ്പിച്ചതോടെയാണ് നാലാം നമ്പറിലേക്ക് കെ.എല്‍ രാഹുല്‍ വേണമെന്ന് വെങ് സര്‍ക്കാര്‍ പറയുന്നത്. 'മികച്ച ഒരു ബാറ്റ്‌സ്മാനായതിനാല്‍ ആദ്യ മൂന്ന് പേരുടെ തുടര്‍ച്ചയാവാന്‍ രാഹുലിന് കഴിയും. ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ തന്നെ നാലാം നമ്പറില്‍ കളിക്കണം' വെങ്സര്‍ക്കാര്‍ പറഞ്ഞു.

Also Read: 'എല്ലാം മാധ്യമ സൃഷ്ടി' ധോണിക്കെതിരെ പ്രചരിക്കുന്നതൊന്നും താന്‍ പറഞ്ഞതല്ലെന്ന് കുല്‍ദീപ്

'വിക്കറ്റുകള്‍ നേരത്തെ ഇന്ത്യക്ക് നഷ്ടമാവുകയാണെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായതിനാല്‍ ഇന്നിങ്സ് നിയന്ത്രിക്കാന്‍ രാഹുലിനു കഴിയും. ആവശ്യമാണെങ്കില്‍ ഓപ്പണറായും ഉപയോഗിക്കാന്‍ കഴിയും. രാഹുല്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.' വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

ഇന്ത്യയ്ക്കായി മൂന്ന് ലോകകപ്പുകള്‍ കളിച്ചിട്ടുള്ള ദിലീപ് വെങ്‌സര്‍ക്കാര്‍. 1983 ല്‍ ഇന്ത്യ ആദ്യ ലോകകപ്പ് നേടിയപ്പോഴും വെങ്‌സര്‍ക്കാര്‍ ദേശീയ ടീമിലുണ്ടായിരുന്നു.

First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...