നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കോഹ്ലിയോടും യൂസഫിനോടും എന്നെ നിലത്തിട്ടേക്കരുത് എന്ന് പറഞ്ഞിരുന്നു; ലോകകപ്പ് ജയത്തിലെ വിക്ടറി ലാപ്പിന്റെ ഓര്‍മകള്‍ പങ്കു വെച്ച് സച്ചിന്‍

  കോഹ്ലിയോടും യൂസഫിനോടും എന്നെ നിലത്തിട്ടേക്കരുത് എന്ന് പറഞ്ഞിരുന്നു; ലോകകപ്പ് ജയത്തിലെ വിക്ടറി ലാപ്പിന്റെ ഓര്‍മകള്‍ പങ്കു വെച്ച് സച്ചിന്‍

  കിരീടം വെക്കാത്ത രാജാവായി കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവത്തിനെ ഒരു ലോക ചാമ്പ്യന്‍ പട്ടം നേടിക്കൊടുക്കാന്‍ അന്നത്തെ ഇന്ത്യന്‍ ടീമിനു കഴിഞ്ഞു

  2011 World Cup

  2011 World Cup

  • Share this:
   ഇന്ത്യന്‍ ക്രിക്കറ്റ് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമാണ് 2011 ഏപ്രില്‍ 2. ഒരു രാജ്യത്തിന്റെ 28 വര്‍ഷം നീണ്ട കാത്തിരിപ്പുകള്‍ക്ക് അന്ന് വിരാമമാവുകയായിരുന്നു. 1983ന് ശേഷം സ്വപ്നം മാത്രമായി തീര്‍ന്ന ക്രിക്കറ്റ് ലോകകപ്പ് ആണ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അന്ന് യാഥാര്‍ഥ്യമാക്കിയത്. ക്രിക്കറ്റിലെ ദൈവം സച്ചിന്‍ ആദ്യമായും അവസാനമായും ലോകകപ്പില്‍ മുത്തമിടുന്നത് അന്നാണ്. വ്യക്തിഗത നേട്ടങ്ങള്‍ കൊടുമുടി കയറിയപ്പോഴും ഒരു ലോകകപ്പില്ലെന്നത് സച്ചിന്റെ സ്വകാര്യ ദുഖമായിരുന്നു. ഈ കുറവ് കൂടിയാണ് 2011ലെ ലോകകപ്പോടെ തീര്‍ന്നത്.

   കിരീടം വെക്കാത്ത രാജാവായി കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവത്തിനെ ഒരു ലോക ചാമ്പ്യന്‍ പട്ടം നേടിക്കൊടുക്കാന്‍ അന്നത്തെ ഇന്ത്യന്‍ ടീമിനു കഴിഞ്ഞു. മുംബൈയിലെ വാങ്കടെയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ലോകകപ്പ് നേടിയത്. ഫൈനലില്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം സ്ഥാനക്കയറ്റം എടുത്ത് വിരാട് കോഹ്ലിക്ക് ശേഷം നാലാമനായി ഇറങ്ങിയ ധോണിയുടെ അവിസ്മരണീയമായ ഇന്നിങ്‌സിനാണ് വാങ്കഡെ സ്റ്റേഡിയം അന്ന് സാക്ഷിയായത്. പത്തു പന്തുകള്‍ ശേഷിക്കെ നുവാന്‍ കുലശേഖരയുടെ പന്ത് ഹെലിക്കോപ്ടര്‍ ഷോട്ട് പായിച്ച് ധോണി ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തു. ''ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്‌റ്റൈല്‍, ഇന്ത്യ ലിഫ്റ്റഡ് വേള്‍ഡ് കപ്പ് ആഫ്റ്റര്‍ 28 യിയേഴ്‌സ്,'' എന്നിങ്ങനെയായിരുന്നു കമെന്ററിയില്‍ രാവിശാസ്ത്രിയുടെ വാക്കുകള്‍.

   Also Read-'എന്താണ് ചെയ്യുന്നത്?' മേലില്‍ ഇത് ആവര്‍ത്തിച്ചേക്കരുതെന്ന് കോഹ്ലിയോട് സച്ചിന്‍; കോഹ്ലിയുമായി ആദ്യ കൂടിക്കാഴ്ച്ചയുടെ അനുഭവം പങ്കുവെച്ച് സച്ചിന്‍

   ജയത്തിന് ശേഷം സച്ചിനേയും തോളിലേറ്റി സഹതാരങ്ങള്‍ ഗ്രൗണ്ട് വലം വെക്കുന്ന ചിത്രമാകും 2011 ലോകകപ്പിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്. ഇപ്പോള്‍ അന്നത്തെ ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവചിരിക്കുകയാണ് സച്ചിന്‍. വിക്ടറി ലാപ്പിനിടെ ഒരു സംഭവമുണ്ടായി. വിരാടും യൂസുഫ് പഠാനും എന്നെ തോളിലേറ്റിയപ്പോള്‍ നിലത്തു വീഴരുതെന്ന് ഉറപ്പ് വരുത്താന്‍ ഞാന്‍ അവരോടു പറഞ്ഞിരുന്നു എന്നാണ് സച്ചിന്‍ പറയുന്നത്.

   'എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം അതായിരുന്നു. 1983ല്‍ കപില്‍ ദേവ് ലോകകപ്പുയര്‍ത്തുന്നത് ടിവിയില്‍ കണ്ടപ്പോള്‍ അവിശ്വസനീയ അനുഭവമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം അന്ന് അതു ഞാന്‍ ആസ്വദിച്ചു. അതോടൊപ്പം എന്റെ സ്വപ്നത്തെ പിന്തുടരാനും ഞാന്‍ ആഗ്രഹിക്കുകയായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ലോകകപ്പുയര്‍ത്തുകയെന്ന സ്വപ്നം പിന്തുടരാന്‍ അന്നു ഞാന്‍ തീരുമാനിച്ചു. 2011ല്‍ മുംബൈയിലെ വാങ്കടെയില്‍ വച്ചുള്ള ഇന്ത്യയുടെ ലോകകപ്പ് വിജയം ഒരിക്കലും മറക്കാന്‍ കഴിയില്ല. രാജ്യം മുഴുവന്‍ ഒരുപോലെ ആഘോഷിക്കുന്ന അപൂര്‍വ്വ സംഭവങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അത്തരത്തില്‍ ഒരു സംഭവമായിരുന്നു അത്'- സച്ചിന്‍ പറഞ്ഞു.
   Published by:Jayesh Krishnan
   First published: