നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മൈതാനത്ത് ചുവടുവെച്ച് കോഹ്‌ലി; കൈയ്യടിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

  മൈതാനത്ത് ചുവടുവെച്ച് കോഹ്‌ലി; കൈയ്യടിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

  • Last Updated :
  • Share this:
   അഡ്ലെയ്ഡ്: ക്രിക്കറ്റ് മൈതാനത്ത് പൊതുവെ ചൂടനായാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അറിയപ്പെടുന്നത്. ഓസീസ് മൈതാനത്ത് കോഹ്‌ലിയും ഓസീസ് താരങ്ങളും പരസ്പരം വാക്കുകള്‍ കൊണ്ട് നിരവധി തവണ ഏറ്റുമുട്ടിയിട്ടുമുണ്ട്. എന്നാല്‍ ഇത്തവണത്തെ പര്യടനത്തില്‍ കോഹ്‌ലിയുടെ മറ്റൊരു മുഖത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്.

   അഡ്‌ലെയ്ഡില്‍ നൃത്തച്ചുവടുകളുമായാണ് ഇന്ത്യന്‍ നായകന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ മഴ കളി തടസ്സപ്പെടുത്തിയപ്പോഴായിരുന്നു കോഹ്‌ലിയിലെ നര്‍ത്തകന്‍ ഉണര്‍ന്നത്. ചില ഡാന്‍സ് നമ്പറുകളുമായി കോഹ്ലി സ്ലിപ്പില്‍ നിന്ന് ആരാധകരെ രസിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ 'വിരാട് അത് ഇഷ്ടപ്പെടുന്നു' എന്ന തലക്കെട്ടോടെ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയിതിട്ടുമുണ്ട്.

    

   Also Read: ചരിത്രമെഴുതി പന്ത്; പിന്നിലാക്കിയത് ധോണിയെ

   ഇന്നത്തെ മത്സരത്തില്‍ ഓസീസ് മണ്ണില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന താരമായും കോഹ്‌ലി മാറിയിരുന്നു. ഓസീസില്‍ 1000 തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരവുമാണ് കോഹ്‌ലി. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍.   First published:
   )}