HOME » NEWS » Sports » KOHLI HAS THE BEST TEST TEAM IN INDIAN HISTORY SAYS SUNIL GAVASKAR INT SAR

'ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ടീം കോഹ്ലിയുടേത്': സുനിൽ ഗവാസ്‌കർ

'വിദേശത്തും സ്വദേശത്തും ഏത് ടീമിനെയും തോല്‍പിക്കാനുള്ള കരുത്ത് ഇപ്പോഴത്തെ ടീമിനുണ്ട്. പ്രമുഖ താരങ്ങളില്ലാതെ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നാട്ടിലും വിജയിച്ച്‌ മികവ് തെളിയിച്ചു.'- ഗവാസ്‌കർ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: April 2, 2021, 11:46 AM IST
'ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ടീം കോഹ്ലിയുടേത്': സുനിൽ ഗവാസ്‌കർ
team India
  • Share this:
ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ നടന്ന പരമ്പരയില്‍ മൂന്ന് ഫോര്‍മാറ്റിലും ആധികാരിക പ്രകടനം നടത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ടി20 പരമ്പര 3-2നും, ഏകദിനം 2-1നും കോഹ്ലിപ്പട സ്വന്തമാക്കി. തുടര്‍ച്ചയായ ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യ നേടുന്നത്. നേരത്തെ ഓസ്ട്രേലിയയെ അവരുടെ മണ്ണില്‍ 2-1 പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്.

ഇപ്പോൾ ഇന്ത്യയുടെ അവിസ്‌മരണീയ പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനായ സുനിൽ ഗവാസ്കർ. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീം വിരാട് കോലി നയിക്കുന്ന ഇപ്പോഴത്തെ സംഘമാണെന്ന് മുന്‍ ക്യാപ്റ്റന്‍ പറയുന്നത്.

'വിദേശത്തും സ്വദേശത്തും ഏത് ടീമിനെയും തോല്‍പിക്കാനുള്ള കരുത്ത് ഇപ്പോഴത്തെ ടീമിനുണ്ട്. പ്രമുഖ താരങ്ങളില്ലാതെ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നാട്ടിലും വിജയിച്ച്‌ മികവ് തെളിയിച്ചു.'- ഗവാസ്‌കർ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ വിരാട് കോഹ്ലിയുടെ അഭാവത്തിലും അജിൻക്യ രഹാനെയുടെ നേതൃത്വത്തിൽ ഗംഭീര പ്രകടനമായിരുന്നു ഇന്ത്യൻ ടീം വിദേശ മണ്ണിൽ കാഴ്ച വെച്ചത്. പ്രമുഖ താരങ്ങളുടെ അഭാവത്തിൽ യുവതാരങ്ങൾ തങ്ങളുടെ ദൗത്യം നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തു. തുടർച്ചയായി രണ്ടാം തവണയും ബോർഡർ ഗവാസ്കർ ട്രോഫി നേടിക്കൊണ്ടാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയ വിട്ടത്. നാട്ടിൽ തിരിച്ചെത്തിയ ശേഷവും ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മൂന്നു ഫോർമാറ്റിലും തങ്ങളുടെ മികവ് വീണ്ടും ലോകത്തിനു മുന്നിൽ തുറന്ന് കാട്ടി. ലോക ക്രിക്കറ്റിലെ വമ്പന്മാരെയാണ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഇന്ത്യൻ ടീം മുട്ട് കുത്തിച്ചു കൊണ്ടിരിക്കുന്നത്.

Also Read- IPL 2021 | 'കോഹ്‌ലി ഐപിഎൽ കിരീടം നേടിയിട്ടില്ല ; പക്ഷേ അത് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കാരണമല്ല': ശരൺദീപ് സിങ്

നിലവിലെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച ശേഷം ക്രിക്കറ്റിലെ പുതിയ നിയമങ്ങളേയും അദ്ദേഹം വിമര്‍ശിച്ചു. ഇപ്പോഴത്തെ നിയമങ്ങള്‍ ബാറ്റ്സ്മാന്മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'ബാറ്റ്സ്മാന്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന രീതിയിലാണ് ഇപ്പോഴത്തെ കളിനിയമങ്ങള്‍. ബൗളർമാരുടെ പ്രധാന ആയുധമായ ബൗണ്‍സറിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാടില്ലായിരുന്നു.' അദ്ദേഹം വ്യക്തമാക്കി.

ഐ പി എൽ പതിനാലാം സീസണിൽ വിജയികളാകാൻ സാധ്യതയുള്ള ടീമിനെയും ഗവാസ്‌കർ ഈയിടെ നിർദേശിച്ചിരുന്നു. തുടർച്ചയായി മൂന്നാം തവണയും മുംബൈ ഇന്ത്യൻസ് തന്നെ ഐ പി എൽ ചാമ്പ്യൻമാരാകും എന്നാണ് അദ്ദേഹം പറയുന്നത്. നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ തോൽപ്പിക്കുക എളുപ്പമാകില്ല എന്നാണ് ഗവാസ്‌കർ പറയുന്നത്. 'മുംബൈയുടെ താരങ്ങളെല്ലാം തകർപ്പൻ ഫോമിലാണ്. ഈയിടെ അവസാനിച്ച ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിൽ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണ്. കൂടാതെ ശക്തനായ നായകൻ രോഹിത് ശർമയും ഇവർക്കൊപ്പം ചേരുമ്പോൾ മുംബൈയെ മറികടന്ന് കിരീടം നേടുക എന്നത് മറ്റു ടീമുകൾക്ക് കഠിനം തന്നെ ആയിരിക്കും.'- ഗവാസ്‌കർ പറഞ്ഞു.
Published by: Anuraj GR
First published: April 2, 2021, 11:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories