ബ്രിസ്ബന്‍: ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ്ങ് സഖ്യമായ ഭൂവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ബൂംറയെയും പുകഴ്ത്തി നായകന് വിരാട് കോഹ്ലി. ഓസീസിനെതിരായ ഒന്നാം ടി20 മത്സരത്തിനു മുന്നോടിയായാണ് ഇന്ത്യന്‍ നായകന് ബൗളിങ്ങ് സഖ്യത്തെ പുകഴ്ത്തി രംഗത്തെത്തിയത്. ഇരുവരും ടീമിലുള്ളത് തന്റെ ഭാഗ്യമാണെന്നാണ് വിരാട് പറയുന്നത്.
'ഭൂവിയും ബൂംറയും മികച്ച താരങ്ങളാകാന്‍ കാരണം ഇരുവരും ചിന്തിക്കുന്ന ബൗളര്‍മാരാണെന്നതാണ്, അവര്‍ സാഹചര്യം മനസിലാക്കി കളിക്കുന്നവരാണ്. ബൗള്‍ ചെയ്യുന്നതിന് മുമ്പ് ബാറ്റ്സ്മാനെന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്.' കോഹ്ലി പറഞ്ഞു.
ഓസീസിനെതിരായ ആദ്യ ടി 20; പന്ത്രണ്ട് അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു
ഓരോ ബോളിനു മുമ്പും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ കഴിയുന്നതാണ് ഇരുവരെയും വേറിട്ട് നിര്‍ത്തുന്നതെന്ന് പറഞ്ഞ നായകന് പ്രതികൂല സാഹചര്യത്തില്‍ പോലും ടീമിന് ബ്രേക്ക് ത്രൂ നല്കാന് ഇരുവര്‍ക്കും കഴിയാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ടി20യില്‍ 31 വിക്കറ്റുകളാണ് ഭൂവനേശ്വര്‍ കുമാറിന്റെ സമ്പാദ്യം. 37 ടി20 കളിച്ച ബൂംറ 46 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ഓസീസിനെതിരെ ടി20യില്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണ് ഉള്ളത്. ഓസീസിനെതിരെ കളിച്ച അവസാന എട്ട് ടി20 മത്സരങ്ങളില്‍ ഏഴിലും ഇന്ത്യക്കായിരുന്നു ജയം. 2016 ലെ പരമ്പര 3- 0 ത്തിനു സ്വന്തമാക്കിയത് ഉള്‍പ്പെടെയാണ് ഇത്. എംഎസ് ധോണിയുടെ കീഴിലായിരുന്നു അന്ന് ഇന്ത്യ പരമ്പര തൂത്ത് വാരിയത്. നിലവിലെ ടീമില്‍ ധോണി ഇടംപിടിച്ചിട്ടുമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket australia, India tour of Australia, Indian cricket team, Virat kohli. വിരാട് കോഹ്ലി