നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പരമ്പരയുടെ താരമായി കോഹ്‌ലി; കളിയിലെ താരം ജഡേജ

  പരമ്പരയുടെ താരമായി കോഹ്‌ലി; കളിയിലെ താരം ജഡേജ

  Virat Kohli

  Virat Kohli

  • Last Updated :
  • Share this:
   തിരുവനന്തപുരം: ഇന്ത്യാ വിന്‍ഡീസ് ഏകദിന പരമ്പരയുടെ താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തെരഞ്ഞെടുക്കപ്പെട്ടു. പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടി ചരിത്രം കുറിച്ച താരമാണ് കോഹ്‌ലി. ഇന്ത്യ 224 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്ന നാലാം ഏകദിനത്തില്‍ മാത്രമായിരുന്നു വിരാട് തിളങ്ങാതെ പോയത്. കാര്യവട്ടത്ത് നടന്ന അവസാന ഏകദിനത്തില്‍ 33 റണ്‍സുമായി താരം പുറത്താകാതെ നില്‍ക്കുകയും ചെയ്തിരുന്നു.

   ഇന്ന് നടന്ന മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി വിന്‍ഡീസ് ഇന്നിങ്ങ്‌സിന്റെ നട്ടെല്ലൊടിച്ച രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. മത്സരത്തില്‍ 9.5 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ജഡേജയുടെ നാല് വിക്കറ്റ് നേട്ടം. ഏഷ്യാ കപ്പില്‍ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ജഡേജ മടങ്ങി വരവില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

   ഇന്ത്യ നേടിയത് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം; രോഹിത്ത് കോഹ്‌ലി കൂട്ടുകെട്ടും റെക്കോര്‍ഡ് ബുക്കില്‍

   കാര്യവട്ടത്ത് നടന്ന അവസാന ഏകദിനത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 104 റണ്‍സ് വിജയലക്ഷ്യം 14.5 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ അര്‍ദ്ധ സെഞ്ച്വറി നേടി. 56 പന്തുകളില്‍ നിന്ന് 63 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. നാല് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്ങ്‌സ്. അഞ്ച് പന്തില്‍ നിന്ന് ആറ് റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

   First published:
   )}