ധോണിയുടെ അടുത്തെത്താന്‍ കോഹ്‌ലി കുറച്ച് കൂടി അധ്വാനിക്കണം: അഫ്രീദി

News18 Malayalam
Updated: November 24, 2018, 1:40 PM IST
ധോണിയുടെ അടുത്തെത്താന്‍ കോഹ്‌ലി കുറച്ച് കൂടി അധ്വാനിക്കണം: അഫ്രീദി
  • Share this:
ലാഹോര്‍: ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും എംഎസ് ധോണിയെയും താരതമ്യം ചെയ്ത് പാക് മുന്‍ നായകന്‍ ഷഹീദ് അഫ്രീദി. താരമെന്ന നിലയില്‍ കോഹ്‌ലി മികച്ചവനാണെങ്കിലും നായകനെന്ന രീതിയില്‍ ധോണിക്കൊപ്പമെത്തില്ലെന്നാണ് അഫ്രിദി പറയുന്നത്. ഇന്ത്യന്‍ ടീമിന്റെ ഓസീസ് പര്യടനത്തെക്കുറിച്ച് എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു മുന്‍ പാക് താരം.

'കളിക്കാരനെന്ന നിലയില്‍ കോഹ്‌ലിയാണ് എന്റെ പ്രിയതാരം. എന്നാല്‍ നായകമികവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ധോണിക്കരികിലെത്താന്‍ കോഹ്‌ലി കുറച്ച് കൂടി അധ്വാനിക്കണം. ഇപ്പോഴും ധോണി തന്നെയാണ് മികച്ചവന്‍' അഫ്രീദി പറഞ്ഞു.

'ഹര്‍മന്‍പ്രീത് നുണ പറയുന്നു'; തോല്‍വിയ്ക്ക് പിന്നാലെ തമ്മിലടി

ബാറ്റിങ്ങ് റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് ഇന്ത്യന്‍ നായകന്‍ മുന്നേറവെയാണ് താരത്തെക്കുറിച്ചുള്ള അഫ്രീദിയുടെ പരാമര്‍ശങ്ങള്‍. ഇന്ത്യയുടെ ഓസീസ് പര്യടനത്തെക്കുറിച്ച് സംസാരിച്ച അഫ്രിദി ബാറ്റിങ്ങ് നിരയുടെ പ്രകടനത്തെ ആശ്രയിച്ചാകും ഇന്ത്യയുടെ വിജയമെന്നും കൂട്ടിച്ചേര്‍ത്തു.

ഭാജി എല്ലാ ശക്തിയുമെടുത്താണ് എന്റെ മുഖത്തടിച്ചത്: ശ്രീശാന്ത്


'ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ ഇപ്പോള്‍ പഴയതുപോലെയല്ല. ബൗണ്‍സുണ്ടെങ്കിലും ബാറ്റിങ്ങ് കുറേക്കൂടി എളുപ്പമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റിങ്ങ് നിര മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ പരമ്പര നേട്ടം സ്വപ്നം കാണാനാവു' അഫ്രീദി പറഞ്ഞു. ഇന്ത്യയില്‍ വിന്‍ഡീസിനെതിരെ പരമ്പര നേടിയതിനു പിന്നാലെ ഓസീസിലെത്തിയ ഇന്ത്യ ആദ്യ ടി20യില്‍ പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന രണ്ടാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.

First published: November 24, 2018, 1:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading