'അത് നന്നായി' ഇന്ത്യ പതറുമ്പോള്‍ കോഹ്ലി ശാസ്ത്രിയോട് പറഞ്ഞതിന്റെ കാരണം ഇതാണ്
'അത് നന്നായി' ഇന്ത്യ പതറുമ്പോള്‍ കോഹ്ലി ശാസ്ത്രിയോട് പറഞ്ഞതിന്റെ കാരണം ഇതാണ്
ജാദവിനും ധോണിക്കും ആ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നും വിജയിക്കാന്‍ കഴിയുമെന്നും തനിക്ക് ഉറപ്പായിരുന്നു
Kohli
Last Updated :
Share this:
ബൈദരാബാദ്: ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ആറുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സീമിയര്‍ താരം എംഎസ് ധോണിയുടെയും കേദാര്‍ ജാദവിന്റെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചത്. എന്നാല്‍ 99 ന് 4 എന്ന നിലയില്‍ പതറവേയായിരുന്നു ധഓണിയും ജാദവും രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ടീമിന് നാല് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പവലിയനില്‍ നിന്ന് താനും പരിശീലകന് രവി ശാസ്ത്രിയും സന്തോഷിക്കുകയായിരുന്നെന്നാണ് മത്സരശേഷം വിരാട് കോഹ്ലി പ്രതികരിച്ചത്. ഇന്ത്യന്‍ മധ്യനിരയ്ക്ക് സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള പരീക്ഷണമായിട്ടായിരുന്നു നായകനും പരിശീലകനും ഇതിനെ കണ്ടത്.
'ഇന്ത്യ 99 ന് 4 എന്ന നിലയില്‍ നില്ക്കുമ്പോള് ഞാന്‍ ശാസ്ത്രിയോട് പറഞ്ഞത് അത് നന്നായെന്നാണ്. ജാദവിനും ധോണിക്കും ആ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നും വിജയിക്കാന്‍ കഴിയുമെന്നും തനിക്ക് ഉറപ്പായിരുന്നെന്ന് കോഹ്ലി പറയുന്നു. അവര്‍ ഉത്തരവാദിത്വമേറ്റെടുത്ത് കളിക്കുന്നത് മനോഹരമായ കാഴ്ചയാണെന്നും കോഹ്ലി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.