നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • നാഗ്പൂരിലെ ആവേശപ്പോരാട്ടത്തിൽ എട്ട് റൺസിന് ഇന്ത്യയ്ക്ക് ജയം

  നാഗ്പൂരിലെ ആവേശപ്പോരാട്ടത്തിൽ എട്ട് റൺസിന് ഇന്ത്യയ്ക്ക് ജയം

  ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. ഏകദിനത്തിൽ ഇന്ത്യയുടെ അഞ്ഞൂറാം ജയമാണിത്.

  INDIA

  INDIA

  • Share this:
   നാഗ്പൂർ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. നാഗ്പൂരിലെ ആവേശപ്പോരാട്ടത്തിൽ എട്ട് റൺസിനാണ് ഇന്ത്യ ജയിച്ചത്. 251 റൺസ് വിജലയക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 49.3 ഓവറിൽ 242 റൺസിന് പുറത്തായി. ഏകദിനത്തിൽ ഇന്ത്യയുടെ അഞ്ഞൂറാം ജയമാണിത്.

   കഴിഞ്ഞ മാർച്ചിൽ നിദഹാസ് ട്രോഫി ഫൈനലിൽ അവസാന ഓവറുകളിൽ വിറച്ച വിജയ് ശങ്കറെയല്ല നാഗ്പൂരിൽ കണ്ടത്. ബാറ്റിംഗിലും ബൗളിങ്ങിലും തിളങ്ങിയ 28കാരൻ ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഒരിക്കൽ കൂടി ഓപ്പണർമാർ നിരാശപ്പെടുത്തിയപ്പോൾ പതിവുപോലെ ബാറ്റിംഗിന്‍റെ ഉത്തരവാദിത്തം കോലി ചുമലിലേറ്റി.

   നാൽപതാം ഏകദിന സെഞ്ച്വറി നേടി 116 റൺസെടുത്ത കോലി ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. 46 റൺസെടുത്ത വിജയ് ശങ്കറുടെ പിന്തുണയും ഉണ്ടായിരുന്നു.

   ആരാധകനിൽനിന്ന് രക്ഷപ്പെടാൻ ധോണിയുടെ ഓട്ടം; ഒടുവിൽ പിടിക്കപ്പെട്ടു!

    252 റൺസ് ലക്ഷ്യവുമായിറങ്ങിയ ഓസീസിന് ഓപ്പണർമാർ നല്ല തുടക്കം നൽകി. പക്ഷേ സ്പിന്നർമാർ ഇന്ത്യയെ തിരികെ കൊണ്ടുവന്നു. ഫിഞ്ച് (37), ഖവാജ (38), ഹാൻഡ്സ്കോബ് (48), മാർഷ് (16), മാക്സ് വെൽ (4). പിന്നെ സ്റ്റോയിണിസിന്‍റെയും കാരിയുടെയും ചെറുത്തുനിൽപ്.


   അവസാന ഓവറുകളിൽ വാലറ്റത്തെ ബുമ്രക്ക് വീഴ്ത്തി. അവസാന ഓവറിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടിയിരുന്നത് 11 റൺസ്. 52 റൺസുമായി സ്റ്റോയിണിസ് ക്രീസിൽ. എന്നാൽ, വിജയ് ശങ്കറിന്‍റെ മികച്ച ബോളിംഗിൽ ഓസ്ട്രേലിയ 242 റൺസിന് എല്ലാവരും പുറത്ത്. വെള്ളിയാഴ്ച റാഞ്ചിയിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.

   First published:
   )}