പുല്‍വാമ സൈനികര്‍ക്ക് ആദരവര്പ്പിക്കുന്നതിനിടെ കാണികളോട് നിശബ്ദരാവാനാവശ്യപ്പെട്ട് കോഹ്ലി
കോഹ്ലി കൈയുയര്ത്തിയാണ് കാണികളോട് നിശബ്ദരാവാന്‍ പറഞ്ഞത്
news18
Updated: February 25, 2019, 2:27 PM IST

indian team
- News18
- Last Updated: February 25, 2019, 2:27 PM IST
വിശാഖപട്ടണം: ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ടി20യ്ക്കിടെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാര്ക്ക് ആദരവ് അര്‍പ്പിച്ച് ഇന്ത്യന്‍ ടീം. മത്സരം ആരംഭിക്കുന്നതിനു മുമ്പായിരുന്നു താരങ്ങള്‍ മൈതാനത്ത് മൗനം ആചരിച്ചത്. എന്നാല്‍ ഇതിനിടയില്‍ കാണികള്‍ ആരവമുയര്ത്തിയതോടെ ഇവരോട് നിശബ്ദരാവാന്‍ നായകന് വിരാട് കോഹ്ലി ആവശ്യപ്പെടുകയും ചെയ്തു.
മത്സരം ആരംഭിക്കുന്നതിനു മുമ്പ് ഇരുടീമിലെയും താരങ്ങളും അമ്പയര്‍മാരും രണ്ടുമിനിറ്റായിരുന്നു മൗനം ആചരിച്ചത്. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനത്തിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ കാണികളില്‍ ചിലര്‍ ഈ സമയത്തും സ്റ്റേഡിയത്തില്‍ നിന്ന് ആരവമുയര്‍ത്തുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കോഹ്ലി കൈയുയര്ത്തിയാണ് കാണികളോട് നിശബ്ദരാവാന്‍ പറഞ്ഞത്. Also Read: കോഹ്ലിയും ബൂംറയും രോഹിത്തിനെ അവഗണിച്ചോ? ഒന്നാം ടി20യിലെ വീഡിയോ ചര്‍ച്ചയാകുന്നു
ജവാന്മാരോടുള്ള ആദരസൂചകമായി കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയിരുന്നത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ ഇന്ത്യ പരജയപ്പെട്ടിരുന്നു. കെഎല്‍ രാഹുല്‍ ഒഴികെയുള്ള താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്തതായിരുന്നു ടീമിന് തിരിച്ചടിയായത്.
മത്സരം ആരംഭിക്കുന്നതിനു മുമ്പ് ഇരുടീമിലെയും താരങ്ങളും അമ്പയര്‍മാരും രണ്ടുമിനിറ്റായിരുന്നു മൗനം ആചരിച്ചത്. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനത്തിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ കാണികളില്‍ ചിലര്‍ ഈ സമയത്തും സ്റ്റേഡിയത്തില്‍ നിന്ന് ആരവമുയര്‍ത്തുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കോഹ്ലി കൈയുയര്ത്തിയാണ് കാണികളോട് നിശബ്ദരാവാന്‍ പറഞ്ഞത്.
ജവാന്മാരോടുള്ള ആദരസൂചകമായി കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയിരുന്നത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ ഇന്ത്യ പരജയപ്പെട്ടിരുന്നു. കെഎല്‍ രാഹുല്‍ ഒഴികെയുള്ള താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്തതായിരുന്നു ടീമിന് തിരിച്ചടിയായത്.