അന്ന് ഓട്ടോഗ്രാഫിനായി ക്യൂ നിന്നു; ഇന്ന് സ്വന്തം പേരിൽ പവിലിയൻ

news18
Updated: September 14, 2019, 8:12 AM IST
അന്ന് ഓട്ടോഗ്രാഫിനായി ക്യൂ നിന്നു; ഇന്ന് സ്വന്തം പേരിൽ പവിലിയൻ
  • News18
  • Last Updated: September 14, 2019, 8:12 AM IST IST
  • Share this:
ന്യൂഡൽഹി: ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന്റെ ഒരു പവിലിയന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേര് നൽകി. സ്റ്റേഡിയത്തിന് അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പേര‌ുനൽകുന്ന ചടങ്ങിലാണ് ഒരു പവിലിയന് കോഹ്ലിയുടെ പേര് നൽകിയത്. ചടങ്ങിൽ നന്ദിപ്രസംഗത്തിനിടെ വിരാട് കോഹ്ലി പഴയൊരു സംഭവം ഓർത്തെടുത്തു.

'2001ലാണ് ഇവിടെവച്ച് ആദ്യമായി ഒരു മത്സരം കാണുന്നത്. ഇന്ത്യയും സിംബാബ് വെയും തമ്മിലുള്ള മത്സരം. എന്റെ കുട്ടിക്കാല പരിശീലകൻ രാജ്കുമാർ ശർമ രണ്ട് ടിക്കറ്റ് തന്നു. അന്ന് ഗാലറിയുടെ ഗ്രില്ലിൽ പിടിച്ചുനിന്ന് ജവഗൽ ശ്രീനാഥിനോട് ഓട്ടോഗ്രാഫ് ചോദിച്ചത് ഓർമയുണ്ട്. ഇന്ന് അതേ പവിലിയന് എന്റെ പേര് ലഭിക്കുന്നത് വലിയ ആദരം തന്നെയാണ്'- കോഹ്ലി പറഞ്ഞു. ഡൽഹി ക്രിക്കറ്റ് അസോസിയേഷന് നന്ദി അറിയിക്കുന്നതായും കോഹ്ലി പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading