സെമിയില്‍ ഇടങ്കയ്യന്മാര്‍ക്ക് മുന്നില്‍ കളി മറക്കുന്ന കോഹ്‌ലി; മൂന്ന് ലോകകപ്പിലും പുറത്തായത് രണ്ടക്കം കാണാതെ

2015 ലെ ലോകകപ്പ് സെമിയില്‍ ഓസീസിനെതിരെയും ഒരു റണ്‍സ് മാത്രമായിരുന്നു വിരാട് എടുത്തത്

news18
Updated: July 10, 2019, 8:40 PM IST
സെമിയില്‍ ഇടങ്കയ്യന്മാര്‍ക്ക് മുന്നില്‍ കളി മറക്കുന്ന കോഹ്‌ലി; മൂന്ന് ലോകകപ്പിലും പുറത്തായത് രണ്ടക്കം കാണാതെ
Virat Kohli
  • News18
  • Last Updated: July 10, 2019, 8:40 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഒരു റണ്‍സിനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പുറത്താകുന്നത്. ഇടങ്കയ്യന്‍ ബൗളറായ ട്രെന്റ് ബോള്‍ട്ട് വിരാടിനെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ലോകകപ്പ് സെമിയില്‍ ഇടങ്കയ്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കോഹ്‌ലി വീഴുന്നത്. കഴിഞ്ഞ ലോകകപ്പിലും, അതിനുമുന്നേ ഇന്ത്യ ചാമ്പ്യന്മാരായ 2011 ലെ ലോകകപ്പിലും വിരാട് സെമി ഫൈനലുകളില്‍ പുറത്താകുന്നത് ഇടങ്കൈയ്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലാണ്. അതും മൂന്നിലും രണ്ടക്കം കാണാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

ഇന്ന് ഒരു റണ്‍സിന് പുറത്തായ താരം 2015 ലെ ലോകകപ്പ് സെമിയില്‍ ഓസീസിനെതിരെയും ഒരു റണ്‍സ് മാത്രമായിരുന്നു എടുത്തത്. അന്ന് മിച്ചല്‍ ജോണ്‍സണായിരുന്നു കോഹ്‌ലിയെ വീഴ്ത്തിയത്. 2011 ലെ ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ കോഹ്‌ലി നേടിയത് വെറും 9 റണ്‍സാണ്. അന്ന് വിക്കറ്റെടുത്തതാകട്ടെ ഇടങ്കയ്യന്‍ ബൗളറായ വഹാബ് റിയാസും.

Also Read: ഇന്ത്യ സെമിയില്‍ പുറത്താകുന്നത് തുടര്‍ച്ചയായ രണ്ടാം തവണ; രണ്ട് മത്സരത്തിലും ധോണി റണ്‍ഔട്ട്

2011 ലെ മത്സരത്തില്‍ കോഹ്‌ലിയുടേതുള്‍പ്പെടെ അഞ്ച് വിക്കറ്റുകളായിരുന്നു വഹാബ് റിയാസ് സ്വന്തമാക്കിയത്. എന്നാല്‍ മത്സരത്തില്‍ 29 റണ്‍സിന്റെ ജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. 2015 ല്‍ 95 റണ്‍സിന് തോറ്റു പുറത്തയാപ്പോള്‍ ഇത്തവണ 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

First published: July 10, 2019, 8:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading