HOME » NEWS » Sports » KOHLI WILL ALSO BE THE OPENER FOR RCB WILL HE OPEN FOR INDIA IN THE WORLD CUP INT SAR

ആർ സി ബിയ്ക്ക് വേണ്ടിയും കോഹ്ലി ഓപ്പണറാകും; ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറാകുമോ?

ഇംഗ്ലണ്ടിനെ 36 റൺസിന് തോൽപ്പിച്ച് പരമ്പര സ്വന്തമാക്കിയതിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് താരം ആവേശകരമായ പ്രഖ്യാപനം നടത്തിയത്

News18 Malayalam | news18-malayalam
Updated: March 22, 2021, 5:11 PM IST
ആർ സി ബിയ്ക്ക് വേണ്ടിയും കോഹ്ലി ഓപ്പണറാകും; ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറാകുമോ?
kohli-rohit
  • Share this:
ഇംഗ്ലണ്ടിനെതിരായ നിർണായക അഞ്ചാം ടി20യിൽ ഓപ്പണറായി ഇറങ്ങിയ പരീക്ഷണം വിജയിച്ചതോടെ അടുത്ത മാസം നടക്കാനിരിക്കുന്ന ഐ പി എൽ മത്സരങ്ങളിലും താൻ ബാറ്റിങ് ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അറിയിച്ചു. ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ ആണ് വിരാട്. അടുത്ത മാസം ഒമ്പതിനാണ് ഐ പി എൽ മത്സരങ്ങൾ തുടങ്ങുക.

നിർണായകമായ അവസാന ടി20യിൽ കോഹ്ലിയാണ് രോഹിത്തിനോടൊപ്പം ഇന്ത്യൻ ബാറ്റിങ് ഓപ്പൺ ചെയ്തത്. 94 റൺസിന്റെ ഓപ്പണിങ്ങ് കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ 224 റൺസാണ് സ്കോർ ചെയ്തത്. ടി20യിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 8 തവണ മാത്രമാണ് കോഹ്ലി ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തിട്ടുള്ളത്.

ഇംഗ്ലണ്ടിനെ 36 റൺസിന് തോൽപ്പിച്ച് പരമ്പര സ്വന്തമാക്കിയതിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് താരം ആവേശകരമായ പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന ഐ പി എല്ലിലും താൻ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുമെന്നാണ് കോഹ്ലി പറഞ്ഞത്. നിലവിലെ ബാംഗ്ലൂർ ക്യാപ്റ്റനാണ് കോഹ്ലി. വെടിക്കെട്ട് ബാ‌റ്റ്സ്മാനായ ഗ്ലെൻ മാക്സ്വെലും ഇത്തവണ ഡിവില്ലിയേഴ്‌സിനൊപ്പം ബാംഗ്ലൂരിലുണ്ട്.

'ഇന്ത്യൻ ടീമിൽ ഞാനും കോഹ്ലിയും ഓപ്പണർമാരായി ഇറങ്ങുമ്പോൾ തന്നെ ഞങ്ങളിൽ ആരെങ്കിലും ഒരാൾ ആക്രമണം നടത്തുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. അത് തന്നെയാണ് നമുക്ക് വേണ്ടതും' - മത്സരശേഷം രോഹിത് പറഞ്ഞു. മുൻ ഇന്ത്യൻ താരമായ വി വി എസ് ലക്ഷ്മൺ പറഞ്ഞത് ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിലെ പ്രകടനം വരാനിരിക്കുന്ന ലോകകപ്പിനുള്ള കൃത്യമായ മാതൃകയായി കണക്കാക്കണം എന്നാണ്.

Also Read- India Vs England ODI | ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: മത്സരങ്ങൾ, സമയക്രമം, സ്‌ക്വാഡുകൾ അറിയാം

ഇന്ത്യയുടെ അവസാന മത്സരത്തിലെ പ്രകടനം കണ്ട് രോഹിത് ശർമ്മ - വിരാട് കോഹ്ലി കൂട്ടുകെട്ടിനെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോഡികളിലൊന്നായ സച്ചിൻ-സെവാഗ് കൂട്ടുകെട്ടുമായി താരതമ്യം ചെയ്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണും രംഗത്തെത്തി. "തീർച്ചയായും അവർ വീരേന്ദർ സെവാഗിനെയും സച്ചിൻ ടെണ്ടുൽക്കറെയും പോലെയാണ്, അവരുടെ കൂട്ടുകെട്ടിൽ ആദ്യ ബോൾ മുതൽ വീരേന്ദർ സെവാഗ് ആക്രമിച്ചു കളിച്ചുതുടങ്ങും, കാരണം മറുഭാഗത്ത് സച്ചിൻ ടെണ്ടുൽക്കറുണ്ടെന്ന് അവനറിയാം. കൂടാതെ സച്ചിനും മികച്ച സ്ട്രൈക്ക് റേറ്റോടെയാണ് ബാറ്റ് ചെയ്തിരുന്നത്. കാരണം ഓഫ് സൈഡ്, ഓൺ സെഡ്, ഫ്രൻഡ് ഫൂട്ട്, ബാക്ക് ഫൂട്ട്, തുടങ്ങി റൺസ് കണ്ടത്താൻ ഒരുപാട് ഓപ്ഷനുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു അതാണ് ഇപ്പോൾ വിരാട് കോഹ്ലി ഇന്ത്യയ്ക്ക് വേണ്ടി ചെയ്യുന്നതും " മൈക്കൽ വോൺ പറഞ്ഞു.

ടി20 പരമ്പരക്ക് മുന്നേ കോഹ്ലി പറഞ്ഞിരുന്നത് ബാറ്റ്സ്മാന്മാരെ സ്വാതന്ത്രമായി കളിക്കാൻ വിട്ടുകൊണ്ട് ആക്രമിച്ചു കളിക്കുന്ന രീതിയിലുള്ള പ്രകടനമാണ് ഉദ്ദേശിക്കുന്നത് എന്നാണ്. എന്നാൽ ഈ വാക്കുകൾ അതേപോലെ പ്രവർത്തിച്ചു കാണിച്ചു തന്ന പ്രകടനമായിരുന്നു അവസാന മത്സരത്തിലേത്.

News summary: Virat Kohli plans to reinvent himself as a Twenty20 opener with an eye on the 20-overs World Cup at home later this year.
Published by: Anuraj GR
First published: March 22, 2021, 5:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories