HOME » NEWS » Sports » KOHLIS FAILURE TO WIN IPL TITLE IS NOT A REASON TO STEP DOWN AS CAPTAIN SAYS SARANDEEP SINGH INT NAV

IPL 2021 | 'കോഹ്‌ലി ഐപിഎൽ കിരീടം നേടിയിട്ടില്ല ; പക്ഷേ അത് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കാരണമല്ല': ശരൺദീപ് സിങ്

കോഹ്‌ലിയുടെ അസാന്നിധ്യത്തിൽ രോഹിത്തിന് ടീമിനെ നയിക്കാൻ അവസരമുണ്ട്. അത് പക്ഷെ ഒരിക്കലും കോഹ്‌ലിയെ മാറ്റിനിർത്തിക്കൊണ്ടാവില്ലെന്നും ശരൻദീപ്

News18 Malayalam | news18-malayalam
Updated: April 2, 2021, 6:24 AM IST
IPL 2021 | 'കോഹ്‌ലി ഐപിഎൽ കിരീടം നേടിയിട്ടില്ല ; പക്ഷേ അത് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കാരണമല്ല': ശരൺദീപ് സിങ്
Virat Kohli
  • Share this:
വിവിധ ഫോർമാറ്റുകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വെവ്വേറെ ക്യാപ്റ്റന്മാർ ആവശ്യം കഴിഞ്ഞ കുറച്ചു വർഷങ്ങളായി സജീവമാണ്. മുൻപ് അനിൽ കുംബ്ലെയും ധോണിയും ഇന്ത്യയുടെ ടീമുകളെ ഇത്തരത്തിൽ നയിച്ചിട്ടുള്ളതാണ്. നിലവിൽ, വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ ആണ് ഇന്ത്യ മൂന്ന് ഫോർമാറ്റുകളിലും ഇറങ്ങുന്നത്.

നാട്ടിലും വിദേശത്തുമായി പരമ്പരകൾ പലതും കോഹ്‌ലിക്ക് കീഴിൽ നേടുന്നുണ്ടെങ്കിലും ഒരു ഐ സി സി കിരീടം പോലും നേടാനായിട്ടില്ല എന്നതിൻ്റെ പേരിൽ കോഹ്‌ലി എപ്പോഴും വിമർശനത്തിന് വിധേയനാവാറുണ്ട്. ഐ പി എല്ലിൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ കോഹ്‌ലിക്ക് ഇതുവരെ അവിടെയും ഒരു കിരീടം നേടാനായിട്ടില്ല.

അതേസമയം, പരിമിത ഓവർ ഫോർമാറ്റിലെ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ശർമയുടെ കീഴിൽ മുംബൈ ഇന്ത്യൻസ് അഞ്ച് ഐ പി എൽ കിരീടങ്ങളാണ് നേടിയത്.

Also Read- യോ-യോ ടെസ്റ്റിനേക്കാൾ പ്രാധാന്യം നൽകേണ്ടത് കളിക്കാരുടെ സ്കില്ലുകൾക്ക്; വിരേന്ദർ സെവാഗ്

ഈയിടെ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ, കോഹ്‌ലിയുടെ അസാന്നിധ്യത്തിൽ ഇന്ത്യ പരമ്പര നേടിയതിനു പിന്നാലെയാണ് ടീമിന് രണ്ട് ക്യാപ്റ്റൻമാർ എന്ന ചർച്ച വീണ്ടും സജീവമായത്. അജിൻക്യ രഹാനെയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപ്പിച്ച് ചരിത്ര വിജയം കുറിച്ചത്.

എന്നാൽ, നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്പ്ലിറ്റ് ക്യാപ്റ്റൻസിയുടെ ആവശ്യമില്ലെന്നാണ് മുൻ ക്രിക്കറ്റ് താരവും സെലക്ടറുമായ സരൻന്ദീപ് സിങ്ങിന്റെ അഭിപ്രായം.

'ക്യാപ്റ്റൻ്റെ പ്രകടനം മോശമാണെങ്കിൽ ആ ടീമിന് രണ്ട് ക്യാപ്റ്റൻമാർ വേണമെന്നുള്ളത് ശരിതന്നെ. പക്ഷേ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിലും 50ൽ കൂടുതൽ ശരാശരി നേടിയ ഒരേയൊരു കളിക്കാരൻ ഇപ്പോൾ കോഹ്‌ലി മാത്രമാണ്. ഏതെങ്കിലും ഒരു ഫോർമാറ്റിൽ മികച്ച പ്രകടനം നടത്താൻ ആവുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിനായി ക്യാപ്റ്റൻസി മറ്റൊരാളെ ഏൽപ്പിക്കാം.’ - ശരൻദീപ് അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കോഹ്‌ലി ആയിരുന്നു. പരമ്പരയിലെ മാൻ ഓഫ് ദ് സീരിസ് പുരസ്കാരവും താരം തന്നെയാണ് സ്വന്തമാക്കിയത്. ഐപിഎൽ കിരീടം നേടാത്തതുകൊണ്ടു മാത്രം ക്യാപ്റ്റൻ സ്ഥാനുത്തുനിന്നു മാറ്റണമെന്ന് പറയാൻ സാധിക്കില്ല. കോഹ്‌ലിയുടെ അസാന്നിധ്യത്തിൽ രോഹിത്തിന് ടീമിനെ നയിക്കാൻ അവസരമുണ്ട്. അത് പക്ഷെ ഒരിക്കലും കോഹ്‌ലിയെ മാറ്റിനിർത്തിക്കൊണ്ടാവില്ലെന്നും ശരൻദീപ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കോഹ്‌ലി വിവിധ ബാറ്റിംഗ് പൊസിഷനുകളിലാണ് ഇറങ്ങിയിരുന്നത്. തൻ്റെ സ്വാഭാവിക പൊസിഷനായ മൂന്നാം നമ്പറിൽ നിന്ന് താരം ഒരു കളിയിൽ നാലാം നമ്പറിലും ഒരു കളിയിൽ രോഹിത് ശർമ്മയുടെ കൂടെ ഓപ്പണറായും ഇറങ്ങി. വിവിധ പൊസിഷനുകളിൽ ഇറങ്ങിയിട്ടും താരത്തിൻ്റെ പ്രഹരണ ശേഷിക്ക് വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ താരം മൂന്ന് അർധസെഞ്ചുറികളാണ് പരമ്പരയിൽ കുറിച്ചത്. തൻ്റെ ഈ പരീക്ഷണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ടീമിലെ താരമായ സൂര്യകുമാർ യാദവിന് അവസരം കൊടുക്കാനായിരുന്നു അത് എന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ്റെ വെളിപ്പെടുത്തൽ.

Summary- Virat Kohli might not have won any IPL titles but that doesn't mean that you can remove him from India's Captain's position, says former player Sarandeep Singh
Published by: Anuraj GR
First published: April 2, 2021, 6:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories