കൊല്‍ക്കത്തന്‍ ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു

ബാറ്റുചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട താരം ഗ്രൗണ്ടില്‍ വീഴുകയായിരുന്നു

news18
Updated: March 20, 2019, 5:49 PM IST
കൊല്‍ക്കത്തന്‍ ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു
cricket
  • News18
  • Last Updated: March 20, 2019, 5:49 PM IST
  • Share this:
കൊല്‍ക്കത്ത: പരിശീലനത്തിനിടെ കൊല്‍ക്കത്തയിലെ ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു. സോനു യാദവ് എന്ന 22 കാരനാണ് പരിശീലനത്തിനിടെ ഗ്രൗണ്ടില്‍ മരിച്ചത്. രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

ബാറ്റുചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട താരം ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. സഹതാരങ്ങളും സ്റ്റാഫും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Also Read: 'പുലിമടയില്‍ സിംഹക്കുട്ടി'; കോഹ്‌ലിയെ കാണാന്‍ ബാംഗ്ലൂര്‍ ക്യാമ്പില്‍ 'ഇന്ത്യന്‍ നായകന്‍'

സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ ബാലിഗഞ്ച് സ്പോര്‍ട്ടിങ്ങിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സോനു യാദവ്. താരത്തിന്റെ മരണകാരണം സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമെ ഇക്കാര്യം വ്യക്തമാകൂവെന്നാണ് അധികൃതര്‍ പറയുന്നത്.

First published: March 20, 2019, 5:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading