പലവട്ടം വഴുതിമാറി രക്ഷപ്പെട്ടു; ഒടുവിൽ മാധ്യമപ്രവർത്തകർ പൂട്ടിയെങ്കിലും ജയം കളക്ടർക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ നടത്തുന്ന കൊല്ലം ഫോര്‍ കേരള കായികോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു കബഡി മത്സരം

news18-malayalam
Updated: November 6, 2019, 4:50 PM IST
പലവട്ടം വഴുതിമാറി രക്ഷപ്പെട്ടു; ഒടുവിൽ മാധ്യമപ്രവർത്തകർ പൂട്ടിയെങ്കിലും ജയം കളക്ടർക്ക്
News 18 Malayalam
  • Share this:
കൊല്ലം: നിലപാടുകളിൽ കാർക്കശ്യമുണ്ടെങ്കിലും വഴുതേണ്ടിടത്ത് വഴുതാൻ കൊല്ലം ജില്ലാ കളക്ടർ അബ്ദുൾ നാസറിനറിയാം. കൊല്ലത്ത് സംഘടിപ്പിച്ച കബഡി കളി മത്സരത്തിലായിരുന്നു കളക്ടറുടെ മെഴ് വഴക്കം. നിരവധി തവണ പോയിന്റ് നേടി കളക്ടർ സ്വന്തം കളത്തിലേക്ക് മടങ്ങിയെങ്കിലും ഒടുവിൽ തന്ത്രപരമായ നീക്കത്തിലൂടെ മാധ്യമ പ്രവർത്തകർ കളക്ടറെ പൂട്ടി. പക്ഷേ, അപ്പോഴേക്കും മികച്ച പോയിന്റിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ ടീം ജയം ഉറപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ നടത്തുന്ന കൊല്ലം ഫോര്‍ കേരള കായികോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സരം. കൊല്ലം ജില്ലാഭരണകൂടവും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് വോളിബോള്‍-കബഡി ദേശീയ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. കൊല്ലം ഫോര്‍ കേരളയുടെ പ്രചരണാര്‍ത്ഥമായാണ് കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ ഐഎഎസിന്റെ ടീമും പ്രസ്ക്ലബ് ടീമും തമ്മില്‍ സൗഹൃദ കബഡി മത്സരം നടന്നത്.

Also Read- തൃശൂരിൽ ഇന്നലെ മാത്രം കാണാതായത് ആറു പെൺകുട്ടികളെ; നാലുപേരെ പൊലീസ് കണ്ടെത്തി

രണ്ടുറൗണ്ടുകളിലായി നടന്ന മത്സരത്തിന്റെ ആദ്യറൗണ്ടില്‍ തന്നെ കളക്ടറുടെ ടീം വ്യക്തമായ ആധിപത്യമുറപ്പിച്ചു. രണ്ടാംപകുതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ടീം കളക്ടറെ മലര്‍ത്തിയടിച്ചെങ്കിലും വിജയം 16 പോയിന്റോടെ കലക്ടറുടെ ടീം നേടി. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് കായിക മേള നടക്കുക. വോളിബോള്‍, കബഡി മത്സരങ്ങള്‍ക്കായി ശ്രീലങ്കയില്‍ നിന്നുള്‍പ്പെടെ രാജ്യാന്തര നിലവാരമുള്ള പതിനെട്ട് ടീമുകള്‍ പങ്കെടുക്കും. പാസ് മുഖേനയായിരിക്കും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍