നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs England 1st ODI| ക്രുനാലിനും പ്രസീദ് കൃഷ്ണയ്ക്കും അരങ്ങേറ്റം; ക്രുനാലിന് തൊപ്പി നൽകിയത് സഹോദരൻ ഹാർദിക് പാണ്ഡ്യ

  India Vs England 1st ODI| ക്രുനാലിനും പ്രസീദ് കൃഷ്ണയ്ക്കും അരങ്ങേറ്റം; ക്രുനാലിന് തൊപ്പി നൽകിയത് സഹോദരൻ ഹാർദിക് പാണ്ഡ്യ

  റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.

  News18 Malayalam

  News18 Malayalam

  • Share this:
   പൂനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ക്രുനാല്‍ പാണ്ഡ്യക്കും പ്രസീദ് കൃഷ്‌ണയ്‌ക്കും അരങ്ങേറ്റത്തിന് അവസരം നല്‍കി ടീം ഇന്ത്യ. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.

   ഇന്ത്യൻ ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യയാണ് സഹോദരനായ ക്രുനാല്‍ പാണ്ഡ്യക്ക് തൊപ്പി നൽകി സ്വീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ് ക്രുനാലും പ്രസീദ് കൃഷ്ണയും അരങ്ങേറുന്നത്. എന്നാൽ ക്രുനാൽ ഇന്ത്യക്ക് വേണ്ടി ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബി സി സി ഐ ട്വിറ്റർ അക്കൗണ്ടിൽ ടോസ്സിന് മുന്ന് താരങ്ങൾക്ക് ക്യാപ് നൽകുന്ന ചടങ്ങ് ട്വീറ്റ്‌ ചെയ്തിരുന്നു.

   Also Read- ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് തുടക്കം; ജയിച്ചാൽ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തും

   മറ്റൊരു കൗതുകകരമായ സംഭവം കൂടി ഈ മത്സരത്തിലുണ്ട്. 2 ജോഡി സഹോദരന്മാരാണ് ഇന്നത്തെ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഓൾ റൗണ്ടർമാരായ പാണ്ഡ്യ  സഹോദരന്മാർ ഇന്ത്യക്ക് വേണ്ടി ഇറങ്ങുമ്പോൾ ടോം കറനും സാം കറനുമാണ് ഇംഗ്ലണ്ടിനു വേണ്ടി ഇറങ്ങുന്നത്. യുസ്‌വേന്ദ്ര ചാഹാലിനെ പുറത്തിരുത്തിക്കൊണ്ട് കുൽദീപ് യാദവ് ഈ മത്സരത്തിൽ ഇടം പിടിച്ചിട്ടുണ്ട്. റിഷഭ് പന്തിന് വിശ്രമം നൽകിക്കൊണ്ട് കെ എൽ രാഹുലും 11 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.

   ഈയിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ ഒറ്റയാൻ പോരാട്ടത്തിലൂടെ പാണ്ഡ്യ  ശ്രദ്ധ നേടിയിരുന്നു. 5 കളികളിൽ നിന്നും 117.93 സ്ട്രൈക്ക് റേറ്റിൽ 388 റൺസാണ് താരം അടിച്ചു കൂട്ടിയത്. 5 മത്സരങ്ങളിൽ നിന്ന് താരം 5 വിക്കറ്റും നേടി. ഒരു സെഞ്ച്വറിയും രണ്ട് അർദ്ധസെഞ്ച്വറിയും ക്രൂണൽ തന്റെ പേരിൽ കൂട്ടിച്ചേർത്തു.ഇന്ത്യൻ ജേഴ്സിയിൽ ക്രൂണൽ പാണ്ട്യ 18 ടി20 മത്സരങ്ങളിൽ നിന്നും 14 വിക്കറ്റ് നേടിയിട്ടുണ്ട്.

   Also Read- Shreyas Iyer | ശ്രേയസ് അയ്യർ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക്, ലങ്കാഷെയറുമായി കരാറൊപ്പിട്ടു

   പ്രസീദ് കൃഷ്ണ ഐ പി എല്ലിൽ കൊൽക്കത്തയുടെ മിന്നും താരമാണ്. വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് മത്സരത്തിൽ നിന്നും 14 വിക്കറ്റാണ് പ്രസീദ് വീഴ്ത്തിയത്. പവർപ്ലേയിൽ നന്നായി ബൗൾ ചെയുന്നതാണ് പ്രസീദിന്റെ പ്രത്യേകത. പന്ത് സ്വിങ്ങ് ചെയ്യിക്കുന്നതിലും താരം മികവ് പുലർത്തുന്നു.

   Also Read- ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: മത്സരങ്ങൾ, സമയക്രമം, സ്‌ക്വാഡുകൾ അറിയാം

   ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ടീമിനെതിരെ ഉഗ്രൻ ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുക്കുന്നത്.
   ഇന്ത്യ 33 ഓവർ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടിയിട്ടുണ്ട്.

   News summary: Krunal Pandya Gets Cap From Brother Hardik, Makes ODI Debut With Prasidh Krishna.
   Published by:Rajesh V
   First published:
   )}