• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs NZ |പകരക്കാരനായി എത്തി; ഡിആര്‍എസ് എടുപ്പിച്ച് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് കെ എസ് ഭരത്, വീഡിയോ

IND vs NZ |പകരക്കാരനായി എത്തി; ഡിആര്‍എസ് എടുപ്പിച്ച് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് കെ എസ് ഭരത്, വീഡിയോ

പരിശോധനയില്‍ ബാറ്റില്‍ ഉരസിയത് തെളിഞ്ഞതോടെ അമ്പയര്‍ തന്റെ തീരുമാനം തിരുത്തി. ഇതോടെ ഇന്ത്യന്‍ ടീമിന് തലവേദനയായി മാറിയ സഖ്യത്തിന് അന്ത്യമായി.

Credit: twitter

Credit: twitter

  • Share this:
    ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New zealand) ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മൂന്നാം ദിനം അക്‌സര്‍ പട്ടേലിന്റെയും ആര്‍ അശ്വിന്റെയും തകര്‍പ്പന്‍ ബൗളിങ് മികവില്‍ ന്യൂസിലന്‍ഡിനെ ആദ്യ ഇന്നിങ്സില്‍ 296 റണ്‍സിന് ഒതുക്കിയ ഇന്ത്യ 63 റണ്‍സിന്റെ നിര്‍ണായക ലീഡും സ്വന്തമാക്കി.

    മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയിലാണ്. ഒരു റണ്ണെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒന്നാം ഇന്നിങ്‌സില്‍ ഓപ്പണിങ് വിക്കറ്റില്‍ 151 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കിവീസിനെതിരേ മികച്ച തിരിച്ചുവരവാണ് ഇന്ത്യ മൂന്നാം ദിനത്തില്‍ നടത്തിയത്. 129 റണ്‍സിന് വിക്കറ്റൊന്നും നഷ്ട്ടപെടാതെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലന്‍ഡിന് 167 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.

    ന്യൂസിലന്‍ഡ് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയ അപകടകരമായ കൂട്ടുകെട്ട് അശ്വിനാണ് തകര്‍ത്തത്. ന്യൂസിലന്‍ഡ് സ്‌കോര്‍ 151ല്‍ നില്‍ക്കെ 89 റണ്‍സ് നേടിയ യങ്ങിനെ അശ്വിന്‍ പകരക്കാരനായി കീപ്പര്‍ റോളില്‍ എത്തിയ ഭരതിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. അമ്പയര്‍ ആദ്യം ഔട്ട് വിധിച്ചില്ലെങ്കിലും ഭരത് റിവ്യൂ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. വളരെ ആത്മവിശ്വാസത്തില്‍ ഉണ്ടായിരുന്ന ഭരതിന്റെ തീരുമാനം ശരിയാവുകയായിരുന്നു. പരിശോധനയില്‍ ബാറ്റില്‍ ഉരസിയത് തെളിഞ്ഞതോടെ അമ്പയര്‍ തന്റെ തീരുമാനം തിരുത്തി. ഇതോടെ ഇന്ത്യന്‍ ടീമിന് തലവേദനയായി മാറിയ സഖ്യത്തിന് അന്ത്യമായി.


    IND vs SA | കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തില്‍

    ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ അനിശ്ചിത്വതത്തിലാക്കി കൊറോണ വൈറസിന്റെ പുതിയ വകഭേദം. പുതിയ വകഭേദം കണ്ടെത്തിയ രാജ്യത്ത് മറ്റൊരു ലോക്ക്ഡൗണ്‍ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി തവണ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. സമീപകാലത്ത് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. നവംബര്‍ ആദ്യം മുതല്‍ കോവിഡ് കേസുകളുടെ കണക്കില്‍ പത്തിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്.

    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ 17ന് തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി ഡിസംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനിരിക്കുകയായിരുന്നു ഇന്ത്യന്‍ സംഘം. ജനുവരി അവസാനം വരെ നീളുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ടെസ്റ്റ് മത്സരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്നവയായതിനാല്‍ ഈ മൂന്ന് ടെസ്റ്റുകളും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക മത്സരങ്ങളാണ്.

    ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലകളിലാണ് രോഗം അതിതീവ്രമായി വ്യാപിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് വേദിയാവുന്ന ജൊഹാനസ്ബര്‍ഗും, പ്രിട്ടോറിയയും ഈ മേഖലയിലായാണ്.
    Published by:Sarath Mohanan
    First published: