• HOME
  • »
  • NEWS
  • »
  • sports
  • »
  • ഈ മാസം 30 നകം കുടിശ്ശിക അടയ്ക്കാമെന്ന ഉറപ്പ്; കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു

ഈ മാസം 30 നകം കുടിശ്ശിക അടയ്ക്കാമെന്ന ഉറപ്പ്; കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു

കെ എസ് ഇ ബി, കോർപറേഷൻ, വാട്ടർ അതോറിറ്റി എന്നിവയ്ക്കായി 6 കോടിയിലധികം രൂപയുടെ കുടിശികയാണ് സ്റ്റേഡിയം നടത്തിപ്പുകാരായ KSFL നൽകാനുണ്ടായിരുന്നത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഈ മാസം 30 നകം കുടിശിക അടച്ചു തീർക്കാമെന്ന ഉറപ്പിന്മേലാണ് വൈദ്യുതി പുനസ്ഥാപിച്ചത്. 2 കോടി 36 ലക്ഷത്തിന്റെ കുടിശികയെ തുടർന്നാണ് കഴിഞ്ഞ 13ന് കെ എസ് ഇ ബി വൈദ്യുതി വിച്ചേദിച്ചത്.

    കെ എസ് ഇ ബി, കോർപറേഷൻ, വാട്ടർ അതോറിറ്റി എന്നിവയ്ക്കായി 6 കോടിയിലധികം രൂപയുടെ കുടിശികയാണ് സ്റ്റേഡിയം നടത്തിപ്പുകാരായ KSFL നൽകാനുണ്ടായിരുന്നത്.

    ഈ മാസം 28 ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി-20 ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയായിരുന്നു കെഎസ്ഇബിയുടെ അപ്രതീക്ഷിത നടപടി. പലവട്ടം നോട്ടീസ് നൽകിയിട്ടും പണം അടയ്ക്കാത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കഴക്കൂട്ടം കെ എസ് ഇ ബി സെഷൻ ഓഫീസ് കാര്യംവട്ടം സ്റ്റേഡിയത്തിന്‍റെ ഫ്യൂസ് ഊരിയത്.

    വൈദ്യുതി ബന്ധം വിച്ഛേദിച്ചിച്ച് നാലു ദിവസമായതിനാല്‍ ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികളും മൈതാനം നനയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളും ജനറേറ്റർ സഹായത്തോടെയായിരുന്നു നടത്തിയിരുന്നത്.

    സ്റ്റേഡിയത്തിന്‍റെ മേൽനോട്ട, നടത്തിപ്പ് ചുമതലയുള്ള കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡാണ്(കെഎസ്എഫ്എല്‍) മൂന്ന് വര്‍ഷത്തെ വൈദ്യുതി, കുടിവെള്ള കുടിശ്ശിക വരുത്തിയത്. നികുതിയിനത്തിൽ കെ എസ് എഫ് എല്‍ തിരുവനന്തപുരം കോര്‍പ്പറേഷന് രണ്ട് കോടി 85 ലക്ഷം രൂപ നൽകാനുണ്ട്.
    Published by:Naseeba TC
    First published: