ഇന്റർഫേസ് /വാർത്ത /Sports / മോയിന്‍ അലി പഞ്ഞിക്കിട്ടു; സങ്കടം സഹിക്കാതെ ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് കുല്‍ദീപ്

മോയിന്‍ അലി പഞ്ഞിക്കിട്ടു; സങ്കടം സഹിക്കാതെ ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് കുല്‍ദീപ്

kuldeep

kuldeep

മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയായിരുന്നു മോയിന്‍ അലി ഒരോവറില്‍ 27 റണ്‍സ് അടിച്ചെടുത്തത്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കൊല്‍ക്കത്ത: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആവേശപ്പോരാട്ടങ്ങളിലൊന്നിനായിരുന്നു കൊല്‍ക്കത്ത ഇന്നലെ സാക്ഷ്യം വഹിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റണ്‍മല തീര്‍ത്തപ്പോള്‍ വിട്ടുകൊടുക്കാതെ ബാറ്റേന്തിയ കൊല്‍ക്കത്ത അവസാന നിമിഷം വരെ പോരടുകയും ചെയ്തു. കൊല്‍ക്കത്തന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത് ഇന്ത്യന്‍ സ്പനിന്നര്‍ കുല്‍ദീപ് യാദവായിരുന്നു.

  നാല് ഓവറില്‍ 59 റണ്‍സായിരുന്നു കുല്‍ദീപ് വഴങ്ങിയത്. ഇത് മോയിന്‍ അലിക്കെതിരെ ഒരോവറില്‍ വഴങ്ങിയ 27 റണ്‍സുള്‍പ്പെടെയാണ് ഈ 59 റണ്‍സ്. മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയായിരുന്നു മോയിന്‍ അലി ഒരോവറില്‍ 27 റണ്‍സ് അടിച്ചെടുത്തത്. ക്രിക്കറ്റില്‍ സര്‍വ്വസാധാരണമായ സംഭവം ആണെങ്കിലും കുല്‍ദീപിന് ഇത് താങ്ങാന്‍ കഴിഞ്ഞില്ല. അവസാന പന്തില്‍ മോയിന്‍ അലി വീണെങ്കിലും താരത്തിന് ആശ്വാസമേകുന്ന കാര്യമായിരുന്നില്ല അത്.

  Also Read: റസലിന്റെ പോരാട്ടം പാഴായി; ബാംഗ്ലൂരിന് 10 റണ്‍സ് ജയം

  ഓവര്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ സങ്കടം സഹിക്കാതെ താരം ഗ്രൗണ്ടില്‍ പൊട്ടിക്കരയുകയും ചെയ്തു. കുല്‍ദീപ് നിയന്ത്രണം വിട്ടതുകണ്ട സഹതാരം നിധീഷ് റാണ് സമീപത്തെത്തി ആശ്വസിപ്പിക്കുകയായിരുന്നു.

  വെള്ളം കൊടുത്തായിരുന്നു റാണ കുല്‍ദീപിന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചത്. സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കുല്‍ദീപിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

  First published:

  Tags: Chennai super kings, Delhi, Ipl, Ipl 2019, Kings XI Punjab, Mumabi, Rajasthan royals, Sourav ganguly, Sunrisers Hyderabad, Virat kohli, ഐപിഎൽ, ഐപിഎൽ 2019, ചെന്നൈ സൂപ്പർ കിങ്സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ