ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണിക്കെതിരെ താന്‍ പ്രതികരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ്. ധോണിയുടെ തീരുമാനങ്ങള്‍ പലപ്പോഴും തെറ്റിയിട്ടുണ്ടെന്നും എന്നാല്‍ അതിന ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കുല്‍ദീപ് പറഞ്ഞതായി കഴിഞ്ഞദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു.
ഒരു വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ദേശീയ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇത്തരത്തില്‍ പ്രതികരിച്ചിട്ടില്ലെന്നാണ് കുല്‍ദീപ് പറയുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെയാണ് കുല്‍ദീപ് താന്‍ ഇത്തരത്തില്‍ പ്രതികരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.
മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന വാര്‍ത്തകള്‍ക്ക് ഇതാ മറ്റൊരു ഉദാഹരണംകൂടിയെന്നു പറഞ്ഞാണ് കുല്‍ദീപിന്റെ വിശദീകരണം. വാര്‍ത്ത തെറ്റാണെന്നും താന്‍ ആരെകുറിച്ചും അനാവശ്യ പ്രയോഗങ്ങള്‍ നടത്തിയിട്ടില്ലെന്നും മഹി ഭായിയെ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും കുല്‍ദീപ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian cricket, Indian cricket team, Kuldeep yadav, MS Dhoni