• HOME
 • »
 • NEWS
 • »
 • sports
 • »
 • 'ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്താതിൽ വിഷമമുണ്ട്', വികാരധീനനായി കുൽദീപ് യാദവ്

'ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്താതിൽ വിഷമമുണ്ട്', വികാരധീനനായി കുൽദീപ് യാദവ്

2021ൽ ഇതുവരെ രണ്ട് ഏകദിനത്തിലും ഒരു ടെസ്റ്റിലും മാത്രമാണ് കുൽദീപിന് ടീമിലിടം നേടാൻ കഴിഞ്ഞത്. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ കുല്‍ദീപ് ഇല്ലായിരുന്നു.

kuldeep yadav

kuldeep yadav

 • Last Updated :
 • Share this:
  ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറെന്നു ഒരിക്കല്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി വിശേഷിപ്പിച്ചിട്ടുള്ള ബൗളറാണ് കുല്‍ദീപ് യാദവ്. കുറച്ചുകാലം മുൻപ് വരെ ഇന്ത്യൻ ബൗളിംഗ് സ്പിൻ യൂണിറ്റിലെ അവിഭാജ്യ ഘടകമായിരുന്നു കുൽദീപ്. തന്റെ ചൈനമാൻ ബോളിങ്ങിലൂടെയാണ് താരം ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. യുസ്‌വേന്ദ്ര ചഹലിനോടൊപ്പം മികച്ച സ്പെല്ലുകൾ തീർത്തതോടെ 'കുൽച' സഖ്യവും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ ഇന്ന് അതെല്ലാം ശരവേഗത്തിൽ മാറിമറഞ്ഞിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇരുവരും ഒരേസമയം ഇന്ത്യക്കായി പന്തെറിഞ്ഞിട്ടില്ല. ചഹൽ ഇപ്പോഴും ടീമിന്റെ ഭാഗമായി തുടരുന്നുവെങ്കിലും കുൽദീപിന് അവസരങ്ങൾ ലഭിക്കുന്നില്ല.

  2021ൽ ഇതുവരെ രണ്ട് ഏകദിനത്തിലും ഒരു ടെസ്റ്റിലും മാത്രമാണ് കുൽദീപിന് ടീമിലിടം നേടാൻ കഴിഞ്ഞത്. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ കുല്‍ദീപ് ഇല്ലായിരുന്നു. മാത്രമല്ല ഐ പി എല്ലിൽ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും അദ്ദേഹത്തെ അവഗണിക്കുകയാണ്. ഒരു മത്സരത്തിൽ പോലും കൊൽക്കത്ത കുൽദീപിനെ ഇറക്കിയിരുന്നില്ല. ഇപ്പോൾ ടീമില്‍ ഇടം ലഭിക്കാത്തതിന്റെ വേദന താരം വിശദമായി വ്യക്തമാക്കുകയാണ്. വലിയ തിരിച്ചടിയാണ് താന്‍ ഇപ്പോള്‍ നേരിടുന്നത് എന്ന് വിശദമാക്കിയ താരം വികാരധീനനായാണ് സംസാരിച്ചത്.

  Also Read- WTC Final | ഇന്ത്യ ശക്തർ; പക്ഷേ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലൻഡിനാകും; പ്രവചനവുമായി യുവരാജ് സിങ്

  'ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കാന്‍ കഴിയാത്തത്തില്‍ വിഷമമുണ്ട്. തീര്‍ച്ചയായും ഞാന്‍ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ വിജയത്തിനായി മികച്ച പ്രകടനം കാഴ്ചവെക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല. എല്ലാവരും ടീമില്‍ തുടരാന്‍ തന്നെയാണ് ഉറപ്പായും ആഗ്രഹിക്കുക. പക്ഷേ ചില സമയങ്ങളില്‍ നാം കരുതും പോലെയല്ല കാര്യങ്ങള്‍ നടക്കുക. ഇംഗ്ലണ്ടിലേക്ക് പോകുവാന്‍ കഴിയാത്തത്തില്‍ ഏറെ വിഷമം ഉണ്ട്. പക്ഷേ അതില്‍ മാത്രം ഇനി നിരാശപെട്ടിരിക്കുവാന്‍ ഞാന്‍ ഇല്ല. ഇനി വരുന്ന ശ്രീലങ്കക്കെതിരായ പരമ്പരയില്‍ അവസരം ലഭിക്കും എന്ന് വിശ്വസിക്കാം. മികച്ച പ്രകടനത്തോടെ ടീമിലേക്ക് തിരികെ വരികയെന്നതാണ് ലക്ഷ്യം'- കുല്‍ദീപ് പറഞ്ഞു നിർത്തി.

  ദേശീയ ടീമിൽ കളിക്കുമ്പോൾ ധോണിയുടെ സാന്നിധ്യം തന്നെ മൈതാനത്ത് വളരെയധികം സ്വാധീനിച്ചിരുന്നുവെന്നും വിക്കറ്റിനു പിറകിൽ നിന്നുമുള്ള അദ്ദേഹത്തിന്റെ നിർദേശങ്ങൾ നല്ല രീതിയിൽ ഗുണം ചെയ്തിരുന്നെന്നും കുൽദീപ് മുൻപ് പറഞ്ഞിട്ടുണ്ട്. റിസ്റ്റ് സ്പിന്നർമാരായ ചഹലും കുൽദീപും 44 മത്സരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും 2019 ലോകകപ്പിന് ശേഷം ധോണി ടീമിൽ നിന്ന് മടങ്ങിയതോടെ അതിന് കഴിഞ്ഞിട്ടില്ല. എന്നാൽ പഴയകാല ഫോമിന്റെ നിഴല്‍ മാത്രമായിതീര്‍ന്ന കുല്‍ദീപിനെയാണ് ഇപ്പോള്‍ കളിക്കളത്തില്‍ കാണാൻ കഴിയുന്നത്. ഈയിടെ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ വളരെ മോശം പ്രകടനമാണ് താരം പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ ഒരു മത്സരത്തിലൂടെ ഏകദിനത്തിൽ കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ ഇന്ത്യന്‍ ബൗളറായി കുൽദീപ് മാറിയിരുന്നു. എട്ട് സിക്സറുകളായിരുന്നു താരം വഴങ്ങിയത്.

  News Summary: Kuldeep Yadav reveals he was disappointed for not getting selected in for England tour.
  Published by:Anuraj GR
  First published: