HOME » NEWS » Sports » KULDEEP YADAV MISSING GUIDANCE FROM MS DHONI MM INT

അത്രക്കും മോശമാണോ ഞാൻ എന്ന് തോന്നിപ്പോയി, വിക്കറ്റിന് പിന്നിൽ ധോണിയുടെ നിർദേശങ്ങൾ മിസ്സ്‌ ചെയുന്നു: കുൽദീപ് യാദവ്

2021ൽ ഇതുവരെ രണ്ട് ഏകദിനത്തിലും ഒരു ടെസ്റ്റിലും മാത്രമാണ് കുൽദീപിന് ടീമിലിടം നേടാൻ കഴിഞ്ഞത്

News18 Malayalam | news18-malayalam
Updated: May 12, 2021, 4:10 PM IST
അത്രക്കും മോശമാണോ ഞാൻ എന്ന് തോന്നിപ്പോയി, വിക്കറ്റിന് പിന്നിൽ ധോണിയുടെ നിർദേശങ്ങൾ മിസ്സ്‌ ചെയുന്നു: കുൽദീപ് യാദവ്
ധോണിയും കുൽദീപും
  • Share this:
കുറച്ചുകാലം മുൻപ് വരെ ഇന്ത്യൻ ബൗളിംഗ് സ്പിൻ യൂണിറ്റിലെ അവിഭാജ്യ ഘടകമായിരുന്നു കുൽദീപ് യാദവ്. തന്റെ ചൈനമാൻ ബോളിങ്ങിലൂടെയാണ് കുൽദീപ് യാദവ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. യുസ്‌വേന്ദ്ര ചഹലിനോടൊപ്പം മികച്ച സ്പെല്ലുകൾ തീർത്തതോടെ 'കുൽച' സഖ്യവും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ ഇന്ന് അതെല്ലാം ശരവേഗത്തിൽ മാറിമറഞ്ഞിരിക്കുകയാണ്. ചഹൽ ഇപ്പോഴും ടീമിന്റെ ഭാഗമായി തുടരുന്നുവെങ്കിലും കുൽദീപിന് അവസരങ്ങൾ ലഭിക്കുന്നില്ല.

2021ൽ ഇതുവരെ രണ്ട് ഏകദിനത്തിലും ഒരു ടെസ്റ്റിലും മാത്രമാണ് കുൽദീപിന് ടീമിലിടം നേടാൻ കഴിഞ്ഞത്. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ കുല്‍ദീപ് ഇല്ലായിരുന്നു. മാത്രമല്ല ഐ പി എല്ലിൽ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും അദ്ദേഹത്തെ അവഗണിക്കുകയാണ്. ഒരു മത്സരത്തിൽ പോലും കൊൽക്കത്ത കുൽദീപിനെ ഇറക്കിയിരുന്നില്ല. ഇപ്പോൾ ഈ സീസണിൽ ഐപിഎല്ലിൽ തനിക്കു അവസരം നല്‍കാതിരുന്നതില്‍ നിരാശയുണ്ടെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് കുല്‍ദീപ്. തുടര്‍ച്ചയായുള്ള അവഗണനകള്‍ തന്റെ ആത്മവിശ്വാസത്തെ ബാധിച്ചതായി കുല്‍ദീപ് പറയുന്നു.

"കെകെആറിന്റെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്നപ്പോള്‍ ഞാന്‍ അത്രയ്ക്കു മോശമാണോയെന്നു ആശ്ചര്യപ്പെട്ടിരുന്നു. ഇത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ്. അതുകൊണ്ട് തന്നെ അവരെ സമീപിച്ച്‌ എന്തുകൊണ്ട് തന്നെ കളിപ്പിച്ചില്ല എന്നു ചോദിക്കുന്നത് തെറ്റായിപ്പോവും. ചെന്നൈയിലെ ടേണ്‍ ചെയ്യുന്ന പിച്ചില്‍ നടന്ന മല്‍സരങ്ങളിലും എനിക്ക് കളിക്കാനായില്ല. എനിക്കത് ശരിക്കും ഷോക്കായിരുന്നു, പക്ഷെ ഒന്നും ചെയ്യാനായില്ല," കുൽദീപ് പറഞ്ഞു.



ദേശീയ ടീമിൽ കളിക്കുമ്പോൾ ധോണിയുടെ സാന്നിധ്യം തന്നെ മൈതാനത്ത് വളരെയധികം സ്വാധീനിച്ചിരുന്നുവെന്നും വിക്കറ്റിനു പിറകിൽ നിന്നുമുള്ള അദ്ദേഹത്തിന്റെ നിർദേശങ്ങൾ നല്ല രീതിയിൽ ഗുണം ചെയ്തിരുന്നെന്നും കുൽദീപ് കൂട്ടിച്ചേർത്തു. റിസ്റ്റ് സ്പിന്നർമാരായ ചഹലും 44 മത്സരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും 2019 ലോകകപ്പിന് ശേഷം ധോണി ടീമിൽ നിന്ന് മടങ്ങിയതോടെ അതിന് കഴിഞ്ഞിട്ടില്ല. നേരത്തെ ധോണി വിക്കറ്റിന് പിന്നിലുണ്ടായിരുന്നപ്പോള്‍ കുല്‍ദീപിന് ഏറെ സഹായം ലഭിച്ചിരുന്നതായും, ഇത് കുല്‍ദീപിന്റെ പ്രകടനങ്ങളെ മെച്ചപ്പെടുത്തിയിരുന്നതായും മുൻ ഇന്ത്യൻ നായകൻ മൈക്കൽ വോണും അഭിപ്രായപെട്ടിട്ടുണ്ട്.

ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറെന്നു ഒരിക്കല്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി വിശേഷിപ്പിച്ചിട്ടുള്ള ബൗളറാണ് കുല്‍ദീപ്. എന്നാൽ പഴയകാല ഫോമിന്റെ നിഴല്‍ മാത്രമായിതീര്‍ന്ന കുല്‍ദീപിനെയാണ് ഇപ്പോള്‍ കളിക്കളത്തില്‍ കാണാൻ കഴിയുന്നത്. ഈയിടെ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ വളരെ മോശം പ്രകടനമാണ് താരം പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ ഒരു മത്സരത്തിലൂടെ ഏകദിനത്തിൽ കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ ഇന്ത്യന്‍ ബൗളറായി കുൽദീപ് മാറിയിരുന്നു. എട്ട് സിക്സറുകളായിരുന്നു താരം വഴങ്ങിയത്.

English summary: Kuldeep Yadav opens up about the difficult phase in career admitting that he is missing the guidance from M.S. Dhoni
Published by: user_57
First published: May 12, 2021, 4:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories