നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'എന്നെ പഞ്ഞിക്കിടാനല്ലേ' സഞ്ജുവിന് കുഞ്ചാക്കോ ബോബൻ നൽകിയ മറുപടി വൈറൽ

  'എന്നെ പഞ്ഞിക്കിടാനല്ലേ' സഞ്ജുവിന് കുഞ്ചാക്കോ ബോബൻ നൽകിയ മറുപടി വൈറൽ

  സ്റ്റംപ് കുത്തിയാണ് താരത്തിന്റെ കളി. വിക്കറ്റ് തെറിപ്പിക്കാനുള്ള ശ്രമത്തിലാണ് താരം. വിക്കറ്റിന് പിന്നില്‍ ക്യാമറ വെച്ച്‌ ഇത് കുഞ്ചാക്കോ ബോബന്‍ തന്നെയാണ് പകര്‍ത്തിയത്.

  Kunchacko Boban

  Kunchacko Boban

  • Share this:
   മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാഗ്രാമിൽ ഇട്ട ഒരു കമന്‍റ് വൈറൽ ആകുകയാണ്. കമന്‍റ് എന്ന് പറഞ്ഞാൽ പോര, ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റനുമായ സഞ്ജു വി സാംസന് ചാക്കോച്ചൻ നൽകിയ ഒരു മറുപടിയാണ് വൈറലായത്. ആ കഥ ഇങ്ങനെ, പൊതുവെ സ്പോർട്സിൽ അതീവ തൽപരനാണ് നമ്മുടെ നായകൻ. അതുകൊണ്ടുതന്നെ ലോക്ക്ഡൗണിനിടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം പങ്കുവെക്കാൻ ഒരു വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തു. ഷൂട്ടിങ് ഇല്ലാത്തതിനാൽ വീട്ടിൽ ഒറ്റയ്ക്കു ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോയാണ് കുഞ്ചാക്കോ ബോബൻ പോസ്റ്റു ചെയ്തത്. സ്റ്റംപ് കുത്തിയാണ് താരത്തിന്റെ കളി. വിക്കറ്റ് തെറിപ്പിക്കാനുള്ള ശ്രമത്തിലാണ് താരം. വിക്കറ്റിന് പിന്നില്‍ ക്യാമറ വെച്ച്‌ ഇത് കുഞ്ചാക്കോ ബോബന്‍ തന്നെയാണ് പകര്‍ത്തിയത്.

   പതിവുപോലെ ഈ വീഡിയോ വൈറലാകാൻ അധിക സമയം വേണ്ടിവന്നില്ല. നൂറുകണക്കിന് ആരാധകർ ചാക്കോച്ചന്‍റെ വീഡിയോ ലൈക് ചെയ്തു. നിരവധി പേർ കമന്‍റിടുകയും ചെയ്തു. അതിൽ മിക്ക കമന്‍റുകളും വളരെ രസകരമായിരുന്നു. എന്നാൽ ഒരു ക്രിക്കറ്റ് പ്രമുഖന്‍റെ കമന്‍റ് വന്നതോടെയാണ് കഥ മാറുന്നത്.

   'ഒരു ബാറ്റ്സ്മാമാന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നു'- ഇതായിരുന്നു സഞ്ജുവിന്‍റെ കമന്‍റ്. ഒട്ടും വൈകിയില്ല, സഞ്ജുവിന്‍റെ ഈ കമന്‍റിന് ഉരുളയ്ക്കു ഉപ്പേരി പോലെ കുഞ്ചാക്കോ ബോബന്‍റെ മറുപടിയും എത്തി. 'എന്നെ പഞ്ഞിക്കിടാന്‍ അല്ലേ' എന്നാണ് കുഞ്ചാക്കോ മറുപടിയായി കുറിച്ചത്. സഞ്ജുവിന്റെ കമന്റും അതിനുള്ള ചാക്കോച്ചന്റെ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
   View this post on Instagram


   A post shared by Kunchacko Boban (@kunchacks)

   പൊതുവെ കോവിഡ് ലോക്ക്ഡൌണും കാരണം കേരളത്തിൽ സിനിമാ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നത് കുഞ്ചാക്കോ ബോബന്‍റേതാണ്. ഇതിനോടകം മൂന്നു സിനിമകളാണ് അദ്ദേഹത്തിന്‍റേതായി റിലീസ് ചെയ്തത്. ഇതിൽ പൊലീസുകാരനായി അദ്ദേഹം അഭിനയിച്ച മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴിയാണ് റിലീസായത്. ചിത്രത്തിന് മികച്ച അഭിപ്രായമാണുള്ളത്. കുഞ്ചാക്കോ ബോബന്‍റെ അഭിനയവും മികച്ചതാണെന്നാണ് ആരാധകർക്കുള്ളത്. നയന്‍താരയ്ക്കൊപ്പമുള്ള നിഴൽ എന്ന സിനിമയും നല്ല അഭിപ്രായം നേടിയിട്ടുണ്ട്.

   ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റനായിരുന്നു സഞ്ജു വി സാംസൺ. പതിവു പോലെ തുടക്കം നന്നായെങ്കിലും കൂടുതൽ മികച്ച ഇന്നിംഗ്സുകൾ പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചില്ല. ഇത്തവണ ഐ പി എല്ലിൽ സെഞ്ച്വറിയടിച്ചാണ് സഞ്ജു തുടങ്ങിയത്. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ പ്രതീക്ഷച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ടീമിന്‍റെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു.

   കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐ പി എൽ ഒക്ടോബറിൽ യു എ ഇയിൽവെച്ച് നടത്താൻ ബി സി സി ഐ തീരുമാനിച്ചിട്ടുണ്ട്. 60 മത്സരങ്ങളുള്ള ഐപിഎല്ലിൽ 29 എണ്ണം മാത്രമാണ് നടന്നത്.
   Published by:Anuraj GR
   First published:
   )}