'ആവേശം കൂടിപ്പോയി' പരമ്പര നേട്ടം ആഘോഷിക്കുന്നതിനിടെ ഗ്രൗണ്ടില്‍ ബൈക്കില്‍ നിന്ന് തെന്നി വീണ് കുശാല്‍ മെന്‍ഡിസ്

കുശാല്‍ മെന്‍ഡിസ് മൈതാനത്തിലൂടെ ബൈക്കോടിച്ചപ്പോഴായിരുന്നു സഹതാരങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഞെട്ടിച്ച അപകടം

news18
Updated: August 1, 2019, 8:00 PM IST
'ആവേശം കൂടിപ്പോയി' പരമ്പര നേട്ടം ആഘോഷിക്കുന്നതിനിടെ ഗ്രൗണ്ടില്‍ ബൈക്കില്‍ നിന്ന് തെന്നി വീണ് കുശാല്‍ മെന്‍ഡിസ്
k mendis
  • News18
  • Last Updated: August 1, 2019, 8:00 PM IST
  • Share this:
കൊളംബോ: ലോകകപ്പിലെ തിരിച്ചടികള്‍ക്ക് പിന്നാലെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിറങ്ങിയ ശ്രീലങ്ക മൂന്നു മത്സരവും ജയിച്ച്  പരമ്പര തൂത്തുവാരിയിരിക്കുകയാണ്. ഇന്നലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരം 122 റണ്‍സിനാണ് ലങ്കക്കാര്‍ ജയിച്ചത്. പരമ്പര നേട്ടത്തിനു പിന്നാലെ വിജയം ആഘോഷിക്കുന്നതിനിടെ ലങ്കന്‍ താരങ്ങള്‍ക്ക് സംഭവിച്ച ഒരു അപകടം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സമ്മാനദാന ചടങ്ങുകള്‍ക്ക് പിന്നാലെയായിരുന്നു മൈതാനത്ത് ബൈക്കപകടം നടക്കുന്നത്. കുശാല്‍ മെന്‍ഡിസ് മൈതാനത്തിലൂടെ ബൈക്കോടിച്ചപ്പോഴായിരുന്നു സഹതാരങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഞെട്ടിച്ച അപകടം. മൈതാനത്തിലൂടെ വേഗത്തില്‍ സഞ്ചരിച്ച താരത്തിന്റെ ബൈക്ക് തെന്നി വീഴുകയായിരുന്നു.

Also Read: 'കടുവകളെ മെരുക്കി സിംഹങ്ങള്‍'മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവരി ലങ്കക്കാര്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. താരങ്ങള്‍ നിലത്ത് വീണയുടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇരുവരെയും എഴുനേല്‍പ്പിക്കുന്നത്. മത്സരത്തില്‍ 58 പന്തില്‍ നിന്ന് മെന്‍ഡില്‍ 58 റണ്‍സ് എടുത്തിരുന്നു.First published: August 1, 2019, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading