HOME » NEWS » Sports » KYLIAN MBAPPE APOLOGISES TO HIS FANS FOR THE PENALTY MISS AGAINST SWITZERLAND

Euro Cup| യൂറോ കപ്പ്: ഫ്രാൻസിന്റെ തോൽവിക്ക് കാരണമായ പെനാൽറ്റി നഷ്ടത്തിൽ ആരാധകരോട് മാപ്പ് പറഞ്ഞ് എംബാപ്പെ

ടീമിനെ സഹായിക്കാനാണ് ശ്രമിച്ചതെങ്കിലും അതിൽ പരാജയപ്പെടുകയായിരുന്നു എന്ന് പറഞ്ഞ താരം തോൽവി ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു,

News18 Malayalam | news18-malayalam
Updated: June 29, 2021, 5:12 PM IST
Euro Cup| യൂറോ കപ്പ്: ഫ്രാൻസിന്റെ തോൽവിക്ക് കാരണമായ പെനാൽറ്റി നഷ്ടത്തിൽ ആരാധകരോട് മാപ്പ് പറഞ്ഞ് എംബാപ്പെ
കിലിയൻ എംബാപ്പെ
  • Share this:


സ്വിറ്റ്സർലൻഡിനെതിരായ യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിന്റെ പുറത്താകലിന് കാരണമായ പെനാൽറ്റി നഷ്ടത്തിൽ ആരാധകരോട് മാപ്പു പറഞ്ഞ് ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ. ലോകകപ്പ് ചാമ്പ്യന്മാരുടെ പകിട്ടുമായെത്തിയ ഫ്രഞ്ച് ടീം കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ മുൻപന്തിയിലായിരുന്നു. ഇന്നലത്തെ പ്രീക്വാർട്ടർ മത്സരത്തിൽ ഫ്രഞ്ച് ടീം തന്നെ വിജയിക്കും എന്ന് തന്നെയായിരുന്നു എല്ലാവരും കരുതിയിരുന്നത്. പക്ഷെ സ്വിസ് ടീമിനെതിരെ പ്രീക്വാർട്ടർ മത്സരത്തിൽ അണിനിരന്ന അവർക്ക് ക്വാർട്ടറിലേക്ക് കടക്കാൻ കഴിഞ്ഞില്ല. നിർണായകമായ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രഞ്ച് ടീമിന്റെ അവസാന കിക്ക് സ്വിസ് ഗോളി തടഞ്ഞിട്ടതോടെയാണ് അവർക്ക് ടൂർണമെന്റിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ഈ പെനാൽറ്റി നഷ്ടത്തിൽ നിരാശനായാണ്‌ താരം ആരാധകരോട് മാപ്പ് പറഞ്ഞത്. ടീമിനെ സഹായിക്കാനാണ് ശ്രമിച്ചതെങ്കിലും അതിൽ പരാജയപ്പെടുകയായിരുന്നു എന്ന് പറഞ്ഞ താരം തോൽവി ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു,

ആവേശം കൊടുമുടി കയറിയ മത്സരത്തിൽ കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചു നിന്നതിനെ തുടർന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്കും അവിടുന്ന് ഷൂട്ടൗട്ടിലേക്കും നീണ്ടത്. പെനാൽറ്റി ഷൂട്ടൗട്ടിലെ ആദ്യ ഒമ്പത് കിക്കുകളും ലക്ഷ്യത്തിൽ എത്തിയതോടെ നിർണായകമായ അവസാന കിക്കെടുക്കാൻ എത്തിയത് എംബാപ്പെയായിരുന്നു. പക്ഷെ താരം എടുത്ത കിക്ക് സ്വിസ് ഗോളിയായ സോമർ തടഞ്ഞിട്ടതോടെ ഫ്രാൻസിന്റെ യൂറോ കപ്പ് പോരാട്ടവും അവസാനിക്കുകയായിരുന്നു.

Also read- Euro Cup | യൂറോയില്‍ ഇന്ന് വമ്പന്മാര്‍ ഇറങ്ങുന്നു, ജര്‍മനിയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

"പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ ടീമിനെ സഹായിക്കാനാണ് ഞാൻ ശ്രമിച്ചതെങ്കിലും അതിൽ പരാജയപ്പെട്ടു. മത്സരത്തിലെ തോൽവി ഉൾക്കൊള്ളാൻ പ്രയാസമുണ്ട്, ഇന്നെനിക്ക് ഉറങ്ങാൻ കഴിയില്ല. പക്ഷെ ഫുട്‍ബോൾ എന്ന ഈ കളിയെ ഞാൻ സ്നേഹിക്കുന്നതും ഇത് കൊണ്ടാണ്.ഇതിലെ ഉയർച്ചകളും താഴ്ചകളുമാണ് ഈ കളിയെ മനോഹരമാക്കുന്നത്. നിങ്ങൾ ആരാധകർക്ക് ഈ തോൽവി സമ്മാനിക്കുന്ന നിരാശ വലുതാകും എന്നറിയാം, എനിക്ക് നൽകിയ പിന്തുണക്കും സ്നേഹത്തിനും ഞാൻ നന്ദി പറയുന്നു. ഞങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയാതെയാണ് ഞങ്ങൾ മടങ്ങുന്നത്. പക്ഷെ ഇതിൽ നിന്നും എത്രയും പെട്ടെന്ന് മുക്തമായി തിരിച്ചുവരും. സ്വിറ്റ്സർലൻഡിന് അഭിനന്ദനവും ഭാവുകങ്ങളും." എംബാപ്പെ കുറിച്ചു.


യൂറോ കപ്പിന് ഒരുങ്ങി വന്ന ഫ്രാൻസ് ടീമിന്റെ സൂപ്പർ സ്റ്റാർ ആയിരുന്നു ഈ യുവതാരം. ലോകഫുട്‍ബോളിന്റെ ഭാവി വാഗ്ദാനം എന്ന് വിശേഷിക്കപ്പെടുന്ന താരത്തിനു പക്ഷെ യൂറോയിൽ തിളങ്ങാൻ കഴിഞ്ഞില്ല. നാല് മത്സരങ്ങൾ കളിച്ച താരത്തിന് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ല. അവസാന മത്സരത്തിലെ ഒരു അസിസ്റ്റ് മാത്രമാണ് ടൂർണമെന്റിൽ എംബാപ്പയുടെ ഒരേയൊരു ഗോൾ പങ്കാളിത്തം.

Summary

French striker Kylian Mbappe apologises to fans for the penalty he missed against Switzerland, which resulted in their defeat
Published by: Naveen
First published: June 29, 2021, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories