HOME » NEWS » Sports » KYLIAN MBAPPE CREATES ANOTHER CHAMPIONS LEAGUE RECORD AFTER HIS DOUBLE BRACE IN CHAMPIONS LEAGUE QUARTER FINAL JK INT NAV

UEFA Champions League | ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി എംബാപ്പെ

ബയേണിനെ കീഴടക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത് എംബാപ്പെയുടെ ഇരട്ട ഗോളുകളായിരുന്നു

News18 Malayalam | news18-malayalam
Updated: April 8, 2021, 10:54 PM IST
UEFA Champions League | ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി എംബാപ്പെ
Mbappe
  • Share this:
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യപാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരായി രണ്ട് ഗോളുകള്‍ നേടിയതോടെ പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കി പിഎസ്ജിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. മത്സരത്തില്‍ പിഎസ്ജി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബയേണിനെ കീഴടക്കി.

ബയേണിനെ കീഴടക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത് എംബാപ്പെയുടെ ഇരട്ട ഗോളുകളായിരുന്നു. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ താരം പുതിയൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ചാമ്പ്യന്‍സ് ലീഗിന്റെ ഒരു സീസണില്‍ പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലുമായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് എംബാപ്പെ സ്വന്തമാക്കിയത്. പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലുമായി ഇതിനോടകം അഞ്ചു ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ബാഴ്‌സിലോണയ്‌ക്കെതിരെ എംബാപ്പെ ഹാട്രിക്ക് നേടിയിരുന്നു. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ആണ് ബാഴ്‌സയെ പ്രീ ക്വാര്‍ട്ടറില്‍ കീഴടക്കാന്‍ പിഎസ്ജിക്ക് കഴിഞ്ഞത്. ഇന്നത്തെ മത്സരത്തിലെ രണ്ട് ഗോളുകള്‍ കൂടി കണക്കാക്കുമ്പോള്‍ പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലുമായി താരത്തിന്റെ ഗോള്‍നേട്ടം അഞ്ചിലെത്തി നില്‍ക്കുകയാണ്. ബയേണിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ നേടിയാല്‍ താരത്തിന് തന്റെ റെക്കോര്‍ഡ് ഒന്നുകൂടി ശക്തമായി ഊട്ടിയുറപ്പിക്കാം.

എന്നാല്‍ ഈ സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ എംബാപ്പെ രണ്ടാമതാണ്. എട്ടു ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. പത്ത് ഗോളുകള്‍ നേടിയ ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന്റെ എര്‍ലിങ് ഹാലണ്ടാണ് പട്ടികയില്‍ ഒന്നാമത്. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഒരു ഫ്രഞ്ച് താരത്തിന്റെ ഉയര്‍ന്ന ഗോള്‍ നെട്ടമായ എട്ട് ഗോളുകള്‍ നേടി രണ്ട് പേര്‍ക്കൊപ്പമാണ് എംബാപ്പെ നില്‍ക്കുന്നത്. വിസാം ബെന്‍ എഡ്ഡര്‍ (2017-18) ഡേവിഡ് ട്രേസഗെ ( 2001-02) എന്നിവരാണ് ചാമ്പ്യന്‍സ് ലീഗില്‍ എട്ട് ഗോളുകള്‍ നേടി മുന്‍നിരയില്‍ നില്‍ക്കുന്നത്. ഇവരുടെ കൂട്ടത്തിലേക്കാണ് എംബാപ്പെയും എത്തിയിരിക്കുന്നത്.

ബയേണിനെതിരായ മത്സരത്തില്‍ കളി തുടങ്ങി മൂന്നാമത്തെ മിനുട്ട് ആയപ്പോഴാണ് എംബപ്പെയുടെ വക കളിയിലെ ആദ്യ ഗോള്‍ വീണത്. 2010 ചാമ്പ്യന്‍സ് ലീഗിലെ നോക്കൗട്ട് ഘട്ടം മുതല്‍ ഇന്നലെ വരെ ആദ്യ മൂന്ന് മിനിറ്റിനുള്ളില്‍ ബയേണ്‍ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല എന്ന ചരിത്രമാണ് ആദ്യത്തെ ഗോള്‍ നേടിയത് വഴി എംബാപ്പെ തിരുത്തിക്കുറിച്ചത്. ഇതിന് മുന്നേ 2010ല്‍ വെയ്ന്‍ റൂണി രണ്ട് മിനുട്ടിനുള്ളില്‍ ബയേണിനെതിരെ നേടിയതായിരുന്നു റെക്കോര്‍ഡ്. ഇന്നത്തെ മത്സരത്തില്‍ ബയേണിനെ തോല്‍പ്പിച്ചത് വഴി അവരുടെ തുടര്‍ച്ചയായി 19 മത്സരങ്ങള്‍ തോറ്റിട്ടില്ല എന്നത് കൂടി ഫ്രഞ്ച് ടീമിന് തിരുത്താനായി.
Published by: Jayesh Krishnan
First published: April 8, 2021, 10:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories