നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലാലിഗ: ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി ബാഴ്സ, ഗ്രനഡക്കെതിരെ ഞെട്ടിക്കുന്ന തോൽവി, കിരീടപ്പോരാട്ടം ഫോട്ടിഫിനിഷിലേക്ക്

  ലാലിഗ: ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി ബാഴ്സ, ഗ്രനഡക്കെതിരെ ഞെട്ടിക്കുന്ന തോൽവി, കിരീടപ്പോരാട്ടം ഫോട്ടിഫിനിഷിലേക്ക്

  33 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ അത്ലറ്റികോ മാഡ്രിഡ് -73, റയൽ മാഡ്രിഡ്-71, ബാഴ്സിലോണ-71 എന്നിങ്ങനെയാണ് പോയിൻ്റ് നില.

  ലയണൽ മെസി

  ലയണൽ മെസി

  • Share this:
   ലാ ലിഗ കിരീടത്തിലേക്ക് അടുക്കാൻ ഉള്ള സുവർണാവസരം കളഞ്ഞു കുളിച്ച് ബാഴ്‌സിലോണ. ലീഗിലെ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം തൊട്ടു മുന്നിൽ നിൽക്കെ ഗ്രനഡക്കെതിരെയുള്ള മത്സരത്തിൽ തോറ്റത് അവർക്ക് തിരിച്ചടിയായി. ഫലമോ അഞ്ച് റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ ബാഴ്സ മൂന്നാം സ്ഥാനത്ത് തന്നെ തുടരണം. 33 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ അത്ലറ്റികോ മാഡ്രിഡ് -73, റയൽ മാഡ്രിഡ്-71, ബാഴ്സിലോണ-71 എന്നിങ്ങനെയാണ് പോയിൻ്റ് നില. പരസ്പരം കളിച്ച മത്സരങ്ങളിലെ മുൻതൂക്കം വച്ചാണ് റയൽ ബാഴ്സയുടെ മുന്നിൽ നിൽക്കുന്നത്.

   നേരത്തെ ഗ്രനഡക്കെതിരായ മത്സരത്തിൽ ഒരു ഗോളിനു മുന്നിൽ നിന്നതിനു ശേഷം രണ്ടു ഗോളുകൾ വഴങ്ങി നിർണായകമായ ലീഗ് മത്സരത്തിൽ തോറ്റതോടെ ഇനി കിരീടം സ്വന്തമാക്കണമെങ്കിൽ മറ്റു ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിക്കേണ്ട സാഹചര്യം ബാഴ്‌സിലോണക്ക് വന്നു ചേർന്നിരിക്കുന്നു.

   ഏറ്റവും വിചിത്രമായ വസ്‌തുത ബാഴ്‌സയുടെ ഇനിയുള്ള മത്സരങ്ങളിലെ വിജയം റയൽ മാഡ്രിഡിനെ കിരീടം സ്വന്തമാക്കാൻ സഹായിക്കുമെന്നതാണ്. നിലവിൽ 71 പോയിന്റ് വീതം നേടി റയലും ബാഴ്‌സയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിന് 73 പോയിന്റാണുള്ളത്. ഇനി അഞ്ചു മത്സരങ്ങൾ ലീഗിൽ ബാക്കി നിൽക്കെ റയലും ബാഴ്‌സയും അതിലെല്ലാ മത്സരങ്ങളും വിജയിച്ചാൽ കിരീടം റയൽ മാഡ്രിഡാണ് സ്വന്തമാക്കുക.

   ബാഴ്‌സയുടെ ഇനിയുള്ള അഞ്ചു മത്സരങ്ങളിലൊന്ന് അത്ലറ്റികോ മാഡ്രിഡുമായിട്ടാണ്, സ്വാഭാവികമായും ഇനിയുള്ള അഞ്ചു മത്സരങ്ങൾ ബാഴ്‌സയും റയലും വിജയിച്ചാൽ അവസാന പോയിന്റ് ടേബിളിൽ അത്ലറ്റികോ മാഡ്രിഡ് ഇവർക്ക് പിന്നിലാവും. ബാഴ്‌സക്കും റയലിനും ഒരേ പോയിന്റ് ആയിരിക്കുമെങ്കിലും ഈ സീസണിൽ നേടിയ എൽ ക്ലാസികോ വിജയങ്ങൾ ബാഴ്‌സക്ക് മുന്നിൽ റയലിന് മുൻതൂക്കം നൽകുന്നുണ്ട്.

   അതേസമയം റയലിനും കാര്യങ്ങൾ അത്രയെളുപ്പമല്ല. ഇനിയുള്ള അഞ്ചു മത്സരങ്ങളിൽ ലീഗിലെ നാലാം സ്ഥാനക്കാരായ സെവിയ്യ, ഏതു ടീമിനെയും അട്ടിമറിക്കാൻ കഴിവുള്ള അത്‌ലറ്റിക് ബിൽബാവോ, ലീഗിലെ ഏഴാം സ്ഥാനക്കാരായ വിയ്യാറയൽ എന്നിവരെ റയലിന് നേരിടേണ്ടതുണ്ട്.

   ബാഴ്‌സയെ സംബന്ധിച്ച് അത്ലറ്റികോ മാഡ്രിഡ് മാത്രമാണ് പ്രധാന എതിരാളിയെങ്കിലും വലൻസിയ, സെൽറ്റ വീഗൊ എന്നിവരുടെ ഭീഷണിയെയും മറികടക്കണം.

   അത്ലറ്റികോ മാഡ്രിഡിന് ബാഴ്‌സയും റയൽ സോസിഡാഡുമാണ് ഇനി വരാനിരിക്കുന്ന കടുപ്പമേറിയ എതിരാളികൾ. 70 പോയിന്റുമായി നാലാം സ്ഥാനത്തുള്ള സെവിയ്യക്ക് അത്‌ലറ്റിക് ക്ലബ്, റയൽ മാഡ്രിഡ്, സെവിയ്യ, വിയ്യാറയൽ എന്നിവരെയും നേരിടാനുണ്ട്. ടീമുകളുടെ പോയിന്റ് നിലയും ഇനി കളിക്കാനുള്ള ടീമുകളെയും വിലയിരുത്തുമ്പോൾ ലാ ലിഗ കിരീടപ്പോരാട്ടം അവസാന മത്സരം വരെ പ്രവചനാതീതമാണ് തുടരാനാണ് സാധ്യത.

   Summary- Barcelona loses the golden chance to climb to the top of the Laliga table, faces defeat against Granada in their home game
   Published by:Anuraj GR
   First published:
   )}