നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലാലിഗയിൽ ചാമ്പ്യന്മാരെ ഇന്നറിയാം, കിരീടത്തിനായി ജീവൻ നൽകുമെന്ന് ഡീഗോ സിമിയോണി

  ലാലിഗയിൽ ചാമ്പ്യന്മാരെ ഇന്നറിയാം, കിരീടത്തിനായി ജീവൻ നൽകുമെന്ന് ഡീഗോ സിമിയോണി

  സീസണിലെ അവസാന മത്സരം നടക്കുമ്പോഴും ആര് കിരീടം നേടും എന്ന് ഉറപ്പിച്ച്‌ പറയാന്‍ പറ്റാത്ത അവസ്ഥയാണ് ലാലിഗയിൽ ഇപ്പോഴുള്ളത്.

  Suarez_atletico

  Suarez_atletico

  • Share this:
   ഫു​ട്ബാ​ള്‍​ ​ലോ​കം​ ​ആ​കാം​ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​ഇ​ത്ത​വ​ണ​ത്തെ​ ​സ്പാ​നി​ഷ് ​ലാ​ലി​ഗ​ ​ചാ​മ്പ്യ​ന്‍​മാ​രെ​ നിർണയിക്കുന്ന ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​സീ​സ​ണി​ലെ​ ​ത​ങ്ങ​ളു​ടെ​ ​അ​വ​സാ​ന​ ​പോ​രാ​ട്ട​ങ്ങ​ളി​ല്‍​ ​പോ​യി​ന്റ് ​ടേ​ബി​ളി​ല്‍​ ​ഒ​ന്നാം​ ​സ്ഥാ​ന​ക്കാ​രാ​യ​ ​അ​ത്‌​ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡ് ​റ​യ​ല്‍​ ​വ​ല്ല​ഡോ​ളി​ഡിനെയും ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​റ​യ​ല്‍​ ​മാ​ഡ്രി​ഡ് ​ ​വി​യ്യാ​റ​യ​ലിനെയുമാണ് ​നേരിടുന്നത്. ​അ​ത്‌​ലറ്റി​ക്കോ​യ്ക്കും​ ​റ​യ​ല്‍​ ​മാ​ഡ്രി​ഡും തമ്മിൽ വെറും രണ്ട് പോയിന്റ് വ്യത്യാസമേ ഉള്ളുവെന്നിരിക്കെ കിരീടപോരാട്ടം ഫോട്ടോഫിനിഷിലാണ്. ​രണ്ട് ​മ​ത്സ​ര​ങ്ങ​ളു​ടേ​യും​ ​കി​ക്കോ​ഫ് ​ഇ​ന്ത്യ​ന്‍​ ​സ​മ​യം​ ​രാ​ത്രി​ 9.30​​നാ​ണ്.

   സീസണിലെ അവസാന മത്സരം നടക്കുമ്പോഴും ആര് കിരീടം നേടും എന്ന് ഉറപ്പിച്ച്‌ പറയാന്‍ പറ്റാത്ത അവസ്ഥയാണ് ലാലിഗയിൽ ഇപ്പോഴുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ഒസാസുനയെ തോല്‍പ്പിച്ചതോടെ 83 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ് ​അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡ്. 81 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാമതും നില്‍ക്കുന്നു. 76 പോയിന്റുള്ള ബാഴ്സലോണയുടെ കിരീട സാധ്യത കഴിഞ്ഞ ആഴ്ചയോടെ അവസാനിച്ചിരുന്നു.

   വല്ലഡോളിഡിനെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ല്‍​ ​അ​ത്‌​ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡ് ​ജ​യി​ച്ചാ​ല്‍ അവർക്ക് കിരീടം ഉറപ്പിക്കാം. 2014​ന് ​ശേ​ഷം​ ​അ​വ​ര്‍​ക്ക് ​ആ​ദ്യ​മാ​യി​ ​ലാ​ലി​ഗ​ ​കി​രീ​ട​ത്തി​ല്‍​ ​മു​ത്ത​മിടാനും സാധിക്കും.​ ​അ​തേ​സ​മ​യം​ ​മ​ത്സ​ര​ത്തി​ല്‍​ ​അ​ത്‌​ല​റ്റി​ക്കോ​ ​തോ​ല്‍​ക്കു​ക​യോ​ ​സ​മ​നി​ല​യി​ല്‍​ ​പി​രി​യേ​ണ്ടി​വ​രി​ക​യോ​ ​ചെ​യ്താ​ല്‍​ ​റ​യ​ല്‍​ ​മാ​ഡ്രി​ഡി​ന്റെ​ ​പ്ര​ക​ട​ന​ത്തെ​ ​അ​നു​സ​രി​ച്ചി​രി​ക്കും​ ​അ​വ​രു​ടെ​ ​ക​രീ​ട​ ​സാ​ധ്യ​ത​ക​ള്‍.​ ​റയല്‍ മാഡ്രിഡ് വിജയിക്കാതിരുന്നാലും ​അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡിനായിരിക്കും കിരീടം. എന്നാല്‍ ​അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡ് വിജയിക്കാതിരിക്കുകയും റയല്‍ മാഡ്രിഡ് വിജയിക്കുകയും ചെയ്താല്‍ സിദാന്റെ ടീം കിരീടം ഉയര്‍ത്തും. ഒരേ പോയിന്റ് വന്നാല്‍ ഹെഡ് ടു ഹെഡ് മികവില്‍ റയലിന് കിരീടം നേടാൻ സാധിക്കും.

   Also Read- ഗോൾവല കാത്ത് മധ്യനിര താരം, കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ റിവർപ്ളേറ്റിന് അവിസ്‌മരണീയ വിജയം

   റിലഗേഷന്‍ ഒഴിവാക്കാന്‍ വേണ്ടി പോരിടുന്ന വല്ലഡോയിഡിന് ഇന്ന് വിജയം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അവര്‍ ജീവന്മരണ പോരാട്ടം ആകും ഇന്ന് കാഴ്ചവെക്കുക. 31 പോയിന്റുമായി 19ആം സ്ഥനത്താണ് വല്ലഡോയിഡ് ഉള്ളത്. റയല്‍ മാഡ്രിഡിനാകട്ടെ കരുത്തരായ വിയ്യാറയലിനെ ആണ് ഇന്ന് നേരിടേണ്ടത്. ഹോം മത്സരം വിജയിക്കുക റയലിന് ഒട്ടും എളുപ്പമാകില്ല. യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കന്‍ വിയ്യാറയലിന് വിജയം നേടേണ്ടതുണ്ട്‌.

   കിരീടം നേടാൻ ​അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡ് 'ജീവന്‍ നല്‍കുമെന്ന്' ഡീഗോ സിമിയോണി വെളിപ്പെടുത്തിയിട്ടുണ്ട്. ഏഴു വര്‍ഷം മുമ്പാണ് ​അ​ത്‌​ല​റ്റി​ക്കോ​ ലാലിഗ കിരീടം നേടിയത്. അവസാനമായി 2013-14 സീസണിലാണ് ​അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡ് ലാലിഗ കിരീടം നേടിയത്. അതിനു ശേഷം ഉള്ള സീസണുകളില്‍ റയലോ ബാഴ്സലോണയോ അല്ലാതെ വേറെ ഒരു ടീമും ലാലിഗ കിരീടം തൊട്ടിട്ടില്ല.

   News summary: La Liga moves into its final matches with the titles still undecided
   Published by:Anuraj GR
   First published:
   )}