• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇംഗ്ലണ്ടിൽ ഇന്ത്യൻ പേസിനെ നയിക്കേണ്ടത് ബുമ്രയല്ല, ലക്ഷ്മിപതി ബാലാജി പറയുന്നു

ഇംഗ്ലണ്ടിൽ ഇന്ത്യൻ പേസിനെ നയിക്കേണ്ടത് ബുമ്രയല്ല, ലക്ഷ്മിപതി ബാലാജി പറയുന്നു

ഇംഗ്ലണ്ട് ടീമിനെതിരെ ഇന്ത്യന്‍ ബൗളിങ്ങിന്റെ വജ്രായുധമാകുക സ്റ്റാര്‍ പേസ് ബൗളര്‍ ബുമ്ര ആകില്ല എന്ന് തുറന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ലക്ഷ്മിപതി ബാലാജി

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

  • Share this:
നിലവിലെ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ വാർത്തകളെല്ലാം തന്നെ വാരാനിരിക്കുന്ന ലോകടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനെയും അതിനുശേഷമുള്ള ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയുമാണ്. ആകെ മൊത്തം ആറ് മത്സരങ്ങളാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിൽ കളിക്കാനുള്ളത്. മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ജൂൺ 2ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഇരു പോരാട്ടങ്ങളും ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടങ്ങളാണ്. അതിന് കാരണങ്ങൾ നിരവധിയാണ്. സമൂഹമാധ്യമങ്ങളിൽ ഇതിനെചൊല്ലി ടീമുകളുടെ ആരാധകർ തമ്മിൽ വാക്പോരുകളും നടക്കുകയാണ്.

ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ന്യൂസിലൻഡിനെതിരെ കളിച്ച പരമ്പരയിൽ ഇന്ത്യ തോറ്റിരുന്നു. അവസാന ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് തോറ്റാണ് ഇന്ത്യ സെമിഫൈനലിൽ പുറത്തായത്. മറ്റൊരു കാര്യം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ സംബന്ധിച്ചാണ്. ധോണിക്ക് ശേഷം കോഹ്ലി നല്ല രീതിയിൽ ടീമിനെ ഉയരങ്ങളിലേക്ക് നയിക്കുന്നുണ്ടെങ്കിലും ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും തന്നെ നേടിക്കൊടുക്കാൻ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടെല്ലാം തന്നെ ജീവൻമരണ പോരാട്ടത്തിനായിരിക്കും കോഹ്ലിയും കൂട്ടരും സതാംപ്ടണിൽ ജൂൺ 18ന് ഇറങ്ങുക. ഇംഗ്ലണ്ടുമായി നടക്കുന്ന പരമ്പരയ്ക്കും ഇതുപോലെ പ്രത്യേകതകളുണ്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അവരുടെ നാട്ടിൽ വച്ച് നടക്കുന്ന ടെസ്റ്റ്‌ പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുക. 2008ലാണ് അവസാനമായി ഇന്ത്യ ഇത്‌ നേടിയിട്ടുള്ളത്. ദ്രാവിഡിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയത്.

ഇംഗ്ലണ്ടിലേക്ക് പറക്കാൻ ഗംഭീര സ്‌ക്വാഡിനെയാണ് ബി സി സി ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നിനൊന്നു മികച്ച ബാറ്റിങ് നിരയും ബോളിങ് നിരയുമായാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ബോളിങ് യൂണിറ്റിന്റെ കാര്യമെടുത്താൽ ജസ്‌പ്രീത് ബുമ്ര, മുഹമ്മദ്‌ ഷമി, ഇഷാന്ത് ശർമ, ഉമേഷ്‌ യാദവ് തുടങ്ങിയവരുൾപ്പെടുന്ന ശക്തമായ പേസ് നിരയും ആർ അശ്വിൻ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ തുടങ്ങി തകർപ്പൻ സ്പിൻ നിരയും സ്‌ക്വാഡിലുണ്ട്. പേസിനെ തുണക്കുന്ന ഇംഗ്ലണ്ട് പിച്ചുകളിൽ ജസ്‌പ്രീത് ബുമ്ര മായാജാലം തീർക്കുമെന്ന് ഇന്ത്യൻ ആരാധകർ അഭിപ്രായപ്പെടുമ്പോൾ ഇംഗ്ലണ്ട് ടീമിനെതിരെ ഇന്ത്യന്‍ ബൗളിങ്ങിന്റെ വജ്രായുധമാകുക സ്റ്റാര്‍ പേസ് ബൗളര്‍ ബുമ്ര ആകില്ല എന്ന് തുറന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ലക്ഷ്മിപതി ബാലാജി. മാത്രമല്ല നിലവിലെ സാഹചര്യത്തിൽ പേസ് ബോളിങ്ങിന് നേതൃത്വം നൽകേണ്ടത് ഇഷാന്ത് ശർമ ആകണമെന്നും ബാലാജി അഭിപ്രായപ്പെട്ടു.

Also Read- അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ കോഹ്ലി രണ്ടാമത്

'നിലവിലെ ഫോം അടിസ്ഥാനമാക്കിയാല്‍ ഷമി, ബുമ്ര, ഇഷാന്ത് എന്നിവരാകും ഇന്ത്യന്‍ ബൗളിങ്ങിലെ പ്രധാനികള്‍. പക്ഷേ നൂറിലേറെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അനുഭവസമ്പത്ത് വെച്ച്‌ ഇഷാന്ത് ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കണം എന്നാണ് എന്റെ അഭിപ്രായം. മുമ്പ് കരിയറില്‍ മൂന്ന് തവണ ഇം​ഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചിട്ടുള്ള ഇഷാന്തിന് 2018ല്‍ കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ള വലിയ പരിചയമുണ്ട്. ഇഷാന്ത് ഈ പരമ്പരയില്‍ തന്റെ മിന്നും ബൗളിങ്ങ് പുറത്തെടുക്കുമെന്നാണ് എന്റെ വിശ്വാസം'- ബാലാജി വിശദമാക്കി.

News summary: Lakshmipathy Balaji says Ishant Sharma should lead Indian pace attack in England.
Published by:Anuraj GR
First published: