'ഒരുവട്ടംകൂടി' ഇന്ത്യക്ക് ടി20 കിരീടം സമ്മാനിച്ച പരിശീലകനും അപേക്ഷ സമര്‍പ്പിച്ചു

പരിശീലകനെന്ന നിലയില്‍ മികച്ച അനുഭവസമ്പത്തുള്ളയാളാണ് രജ്പുത്

news18
Updated: July 31, 2019, 5:02 PM IST
'ഒരുവട്ടംകൂടി' ഇന്ത്യക്ക് ടി20 കിരീടം സമ്മാനിച്ച പരിശീലകനും അപേക്ഷ സമര്‍പ്പിച്ചു
lalchand rajput
  • News18
  • Last Updated: July 31, 2019, 5:02 PM IST
  • Share this:
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മുന്‍താരവും പരിശീലകനുമായ ലാല്‍ചന്ദ് രജ്പുതും അപേക്ഷസമര്‍പ്പിച്ചു. 2007 ല്‍ ഇന്ത്യ പ്രഥമ ടി20 കിരീടം നേടിയപ്പോള്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നത് രജ്പുതാണ്. സിംബാബ്‌വേ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു. ഐസിസി സിംബാബ്‌വേയെ വിലക്കിയതിനു പിന്നാലെയാണ് രജ്പുത് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയത്.

അപേക്ഷ നല്‍കേണ്ട അവസാന ദിവസമാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ അപേക്ഷ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശീലകനെന്ന നിലയില്‍ മികച്ച അനുഭവസമ്പത്തുള്ളയാളാണ് രജ്പുത്. ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയതിനുപുറമെ അഫ്ഗനിസ്ഥാന് ഐസിസി അംഗത്വം നേടിയെടുക്കുന്നതിലും രജ്പുത് വലിയ സംഭാവനകള്‍ നല്‍കിയിരുന്നു.

Also Read: മായങ്ക് മര്‍ക്കണ്ഡെയെ വിട്ടു നല്‍കി ഡല്‍ഹിയുടെ വിന്‍ഡീസ് താരത്തെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

2007 ലെ ലോകകപ്പിനു പിന്നാലെ 2008 ല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പരിശീലിപ്പിച്ചതും രജ്പുതാണ്. നിലവില്‍ കാനഡയിലെ ടി20 ലീഗില്‍ വിന്നിപെഗ് ഹോക്‌സിനെ പരിശീലകനാണ്. രജ്പുത്തിനു പുറമെ നിരവധി മുന്‍ താരങ്ങളും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

First published: July 31, 2019, 5:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading