• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജിറോണ എഫ് സിക്ക് അഞ്ചുഗോൾ വിജയം; പൊരുതി തോറ്റ് ബ്ലാസ്റ്റേഴ്സ്

news18india
Updated: July 28, 2018, 10:41 PM IST
ജിറോണ എഫ് സിക്ക് അഞ്ചുഗോൾ വിജയം; പൊരുതി തോറ്റ് ബ്ലാസ്റ്റേഴ്സ്
news18india
Updated: July 28, 2018, 10:41 PM IST
കൊച്ചി: ലാലിഗ വേൾഡ് പ്രീ സീസണിൽ സ്പാനിഷ് ക്ലബ്ബായ ജിറോണ എഫ് സി ചാമ്പ്യന്മാർ. അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ജിറോണ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി. തുടർച്ചയായ രണ്ടു മത്സരങ്ങളും ജയിച്ചാണ് ജിറോണ ചാമ്പ്യന്മാരായത്. മത്സരത്തിന്‍റെ ആദ്യപകുതിയുടെ 40 ആം മിനിറ്റു വരെ ജിറോണയെ ഗോളടിപ്പക്കാതെ പിടിച്ചു നിർത്തിയതൊഴിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിലും പ്രത്യേകിച്ച് നേട്ടമൊന്നുമില്ല.

എറിക് മോന്‍റസിന്‍റ ഗോളിലൂടെ ആദ്യപകുതിയിൽ ഒരു ഗോളിനു മുന്നിലെത്തിയ ജിറോണ, രണ്ടാം പകുതിയിൽ സമ്പൂർണ്ണാധിപത്യം നേടി. പതിവുപോലെ പ്രതിരോധത്തിൽ ജിങ്കനും അനസും മികച്ചു നിന്നെങ്കിലും പിഴവുകളെല്ലാം അവസാന നിമിഷം വരെ സന്ദർശകർ മുതലെടുത്തു. രണ്ടാം പകുതിയിൽ പെട്രോ കോറോ, അലക്സ് ഗ്രാനിലെ, ബെനിറ്റസ് കാർബലോ എന്നിവർ ബ്ലാസ്റ്റേഴിനെതിരെ ലക്ഷ്യം കണ്ടു.

90 ആം മിനിറ്റിൽ ഹാൻഡ് ബോളിന് അനുവദിച്ച പെനാൽറ്റിയും അലക്സിസ് ഗാർഷ്യ ലക്ഷ്യത്തിലെത്തിച്ചതോടെ പതനം പൂർണമായി. കളിയുടെ ഒരു ഘട്ടത്തിലും മികവു പുലർത്താൻ കഴിയാതെ പോയ കേരള ബ്ലാസ്‌റ്റേഴ്‌സ് അങ്ങനെ അഞ്ചു ഗോളിന് പരാജയപ്പെട്ടു. രണ്ടാം പകുതിയിൽ പെക്കുസണിന്‍റെ ഫ്രീകിക്ക് ജിറോണയുടെ ക്രോസ് ബാറിൽ തട്ടി പോയതൊഴിച്ചാൽ ആക്രമണത്തിലെ ബ്ലാസറ്റേഴസിന്‍റെ ആസൂത്രണമില്ലായ്മ തുറന്നു കാണിക്കുന്നതായിരുന്നു മത്സരം.

എങ്കിലും ആറുഗോൾ വാങ്ങിയ ആദ്യ മത്സരത്തേക്കാളും താരതമ്യേന മികച്ചതായിരുന്നു രണ്ടാം മത്സരം. പക്ഷേ, സാക്ഷാൽ റൊണാൾഡോയുടെ റയൽ മാഡ്രിസിനെ വരെ വിറപ്പിച്ച ജിറോണ എഫ് സിയോട് അതൊന്നും പോരായിരുന്നെന്നു മാത്രം. വിജയികൾക്ക് സമാപനചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും മത്സരം കാണാനെത്തിയിരുന്നു.
First published: July 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍