നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Syed Mushtaq Ali T20 | ജയിക്കാന്‍ ഒരു ബോളില്‍ അഞ്ച് റണ്‍സ്;ഷാരൂഖ്ഖാന്റെ സിക്‌സര്‍; തമിഴ്‌നാടിന് കിരീടം, വീഡിയോ

  Syed Mushtaq Ali T20 | ജയിക്കാന്‍ ഒരു ബോളില്‍ അഞ്ച് റണ്‍സ്;ഷാരൂഖ്ഖാന്റെ സിക്‌സര്‍; തമിഴ്‌നാടിന് കിരീടം, വീഡിയോ

  അവസാന പന്തില്‍ ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സര്‍ നേടിയ ഷാരൂഖ് തമിഴ്‌നാടിന് തുടര്‍ച്ചയായ രണ്ടാം കിരീടം സമ്മാനിക്കുകയായിരുന്നു.

  Credit: twitter

  Credit: twitter

  • Share this:
   സയ്യിദ് മുഷ്താഖ് അലി ടി20 (Syed Mushtaq Ali T20) ഫൈനലില്‍ ത്രസിപ്പിക്കുന്ന ജയവുമായി കിരീടം നിലനിര്‍ത്തിയിരിക്കുകയാണ് തമിഴ്‌നാട് ടീം(Tamil Nadu). ത്രില്ലര്‍ പോരാട്ടത്തില്‍ കര്‍ണാടകയെ വീഴ്ത്തിയാണ് തമിഴ്‌നാടിന്റെ കിരീടനേട്ടം. ആവേശം അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് തമിഴ്‌നാടിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 151 റണ്‍സ്. തമിഴ്‌നാട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.

   അവസാന പന്ത് സിക്സടിച്ചാണ് ഷാരൂഖ് ഖാന്‍(Shahrukh Khan) വിജയം സമ്മാനിച്ചത്. 15 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. പ്രതീക് ജയിന്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സാണ് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഒടുവില്‍ ഒരു പന്തില്‍ ഇത് 5 റണ്‍സ് വേണമെന്ന നിലയിലായി. അവസാന പന്തില്‍ ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സര്‍ നേടിയ ഷാരൂഖ് തമിഴ്‌നാടിന് തുടര്‍ച്ചയായ രണ്ടാം കിരീടം സമ്മാനിക്കുകയായിരുന്നു.


   മൂന്നാം തവണയാണ് തമിഴ്നാട് സയ്യിദ് മുഷ്താഖ് അലി ജേതാക്കളാകുന്നത്. 2020ല്‍ ബറോഡയെ തോല്‍പ്പിച്ച് തമിഴ്നാട് കിരീടം നേടി. 2006ല്‍ ടൂര്‍ണമെന്റ് അരങ്ങേറിയപ്പോള്‍ തമിഴ്നാടിനായിരുന്നു കിരീടം. പഞ്ചാബിനെയാണ് അന്ന് തോല്‍പ്പിച്ചത്. 2019ല്‍ തമിഴ്നാടിനെ തോല്‍പ്പിച്ചാണ് കര്‍ണാടക കിരീടം നേടിയിരുന്നത്. അന്നത്തെ തോല്‍വിയുടെ പകരം വീട്ടലുകൂടിയായി ഇത്.

   152 റണ്‍സ് വിജയലക്ഷ്യത്തിേലക്ക് ബാറ്റേന്തിയ തമിഴ്നാടിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 12 പന്തില്‍ 23 റണ്‍സെടുത്ത ഹരി നിശാന്താണ് ആദ്യം പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ സായ് സുദര്‍ശന്‍ (9), ക്യാപ്റ്റന്‍ വിജയ് ശങ്കര്‍ (18), സഞ്ജയ് യാദവ് (5), എം മുഹമ്മദ് എന്നിവര്‍ (5) നിരാശപ്പെടുത്തി. മറ്റൊരു ഓപ്പണറായ നാരായണ്‍ ജഗദീഷന്റെ (46 പന്തില്‍ 41) മെല്ലെപ്പോക്ക് തമിഴ്നാടിനെ പ്രതിരോധത്തിലാക്കി. എന്നാല്‍ ഷാരൂഖിന്റെ ഇന്നിംഗ്സ് തമിഴ്നാടിന് കിരീടം സമ്മാനിച്ചു. കെ സി കരിയപ്പ രണ്ട് വിക്കറ്റെടുത്തു.

   നേരത്തെ, അഭിനവ് മനോഹര്‍ (46), പ്രവീണ്‍ ദുബെ (33) എന്നിവരുടെ ഇന്നിംഗ്സാണ് കര്‍ണാടകയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. രോഹന്‍ കഡം (0), മനീഷ് പാണ്ഡെ (13), കരുണ്‍ നായര്‍ (18), ബി ആര്‍ ശരത് (16), ജെ സുജിത്ത് (18) എന്നിവരാണ് പുറത്തായ താരങ്ങള്‍. ദര്‍ശന്‍ (0) പുറത്താവാതെ നിന്നു. സായ് കിഷോര്‍ തമിഴ്നാടിനായി മൂന്ന് വിക്കറ്റെടുത്തു. മലയാളി താരം സന്ദീപ് വാര്യര്‍ക്ക് ഒരു വിക്കറ്റുണ്ട്. ഇന്ത്യന്‍ താരം ടി നടരാജന്‍ നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
   Published by:Sarath Mohanan
   First published:
   )}