• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അവസാന ടെസ്റ്റിനുശേഷം ധോണിയുടെ പെരുമാറ്റം കണ്ട് സ്തബ്ധനായിപ്പോയി: ലക്ഷ്മണ്‍

News18 Malayalam
Updated: November 18, 2018, 9:54 PM IST
അവസാന ടെസ്റ്റിനുശേഷം ധോണിയുടെ പെരുമാറ്റം കണ്ട് സ്തബ്ധനായിപ്പോയി: ലക്ഷ്മണ്‍
  • Share this:
ഹൈദരാബാദ്: വിവിഎസ് ലക്ഷ്മണിന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏക വിവാദം താരത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ളതായിരുന്നു. തീരുമാനം പ്രഖ്യാപിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ ധോണിയെക്കുറിച്ച് നടത്തിയ പരാമര്‍ശം ലക്ഷ്മണിന്റെ കരിയര്‍ അവസാനിക്കാന്‍ കാരണം ധോണിയാണെന്ന രീതിയിലേക്ക് ചര്‍ച്ചകളെ നയിക്കുകയായിരുന്നു.

എന്നാല്‍ അവസാന മത്സരത്തിനുശേഷം ധോണിയില്‍ നിന്നുണ്ടായ പെരുമാറ്റം കണ്ട് താന്‍ സ്തംഭിച്ച് പോയെന്ന് പറഞ്ഞിരിക്കുകയാണ് ലക്ഷ്മണ്‍. തന്റെ ആത്മകഥയിലാണ് അവസാന മത്സരത്തെക്കുറിച്ച് താരം സംസാരിക്കുന്നത്. 'അവസാന ടെസ്റ്റിനു ശേഷം ഹോട്ടലില്‍ ടീം അംഗങ്ങളോടും മറ്റും നന്ദി പറയുകയായിരുന്നു ഞാന്‍. ഇതിന്റെ ഭാഗമായി ധോണിയെ കണ്ടപ്പോള്‍ അദ്ദേഹം എന്നെ നോക്കി പൊട്ടിച്ചിരിക്കുകയായിരുന്നു.' ലക്ഷ്മണ്‍ പറഞ്ഞു.

തന്റെ വിരമിക്കലിനു പിന്നില്‍ ധോണിയോ?; വെളിപ്പെടുത്തലുമായി ലക്ഷ്മണ്‍

'ലക്ഷ്മണ്‍ ഭായ്, നിങ്ങള്‍ക്ക് ഇത്തരം വിവാദങ്ങള്‍ പരിചയമില്ലാത്തതാണ്, എന്നാല്‍ എനിക്ക് അങ്ങനെയല്ല. ഇതൊന്നും കാര്യമാക്കേണ്ട, ചില സമയത്ത് വസ്തുതകളെന്നത് ഒരു നല്ല കഥപോലെയായിരിക്കില്ലെന്നും ധോനി പറഞ്ഞു' ലക്ഷ്മണ്‍ എഴുതുന്നു. നായകനായിരുന്ന ധോണിയുടെ ആ സമയത്തെ പക്വതയോടെയുള്ള സമീപനത്തില്‍ താന്‍ സ്തബ്ധനായിപ്പോയെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

വിരമിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളോട്  സംസാരിക്കുമ്പോള്‍ 'ധോണിയെ സമീപിക്കുന്നത് എത്ര പ്രയാസമുള്ള കാര്യമാണെന്ന്' ലക്ഷ്മണ്‍ പറഞ്ഞത് ഏറെക്കാലത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. താരം തമാശ രൂപേണ പറഞ്ഞത് ധോണിയും ലക്ഷ്മണും പ്രശ്‌നങ്ങള്‍ ഉള്ളതായി ചിത്രീകരിക്കപ്പെടുകയായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍