പെയ്സും ഭൂപതിയും വീണ്ടും ഒന്നിച്ചു; ഇത്തവണ റാക്കറ്റല്ല, കയ്യിൽ ഫ്രൈ പാൻ ആണ്

ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് ടെന്നീസ് ബോള്‍ ഭിത്തിയിലേക്ക് തുടരെ അടിച്ച് കളിക്കുന്നതാണ് ചലഞ്ച്.

News18 Malayalam | news18-malayalam
Updated: April 13, 2020, 11:37 AM IST
പെയ്സും ഭൂപതിയും വീണ്ടും ഒന്നിച്ചു; ഇത്തവണ റാക്കറ്റല്ല, കയ്യിൽ ഫ്രൈ പാൻ ആണ്
leander paes and mahesh bhupati
  • Share this:
ഇന്ത്യയിലെ ടെന്നീസ് ആരാധകരുടെ എക്കാലത്തേയും സ്വപ്നമാണ് ലിയാൻഡർ പെയ്സും മഹേഷ് ഭൂപതിയും ഒന്നിച്ചു കളിക്കുക എന്നത്. എന്തായാലും കോവിഡ് കാരണം അതും ആരാധകർക്ക് കാണാനായി. പക്ഷെ, ചെറിയ വ്യത്യാസമുണ്ട്, ടെന്നീസ് കോർട്ടോ കയ്യിൽ റാക്കറ്റോ ഇല്ലാതെയാണ് ഇരുവരുടേയും ടെന്നീസ് കളി.

സംഭവം ഇതാണ്, ദിവസങ്ങൾക്ക് മുമ്പാണ് ലിയാൻഡർ പെയ്സ് 'ഫ്രൈയിങ് പാൻ' ചാലഞ്ചുമായി ട്വിറ്ററിൽ എത്തിയത്. ലോക്ക്ഡൗൺ കാലത്ത് ആർക്കും വീട്ടിലിരുന്ന് ചെയ്യാവുന്ന ഗെയിം. റാക്കറ്റും വേണ്ട കോർട്ടും വേണ്ട. ഫ്രൈ പാനും ടെന്നീസ് ബോളും മാത്രം മതി. ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് ടെന്നീസ് ബോള്‍ ഭിത്തിയിലേക്ക് തുടരെ അടിച്ച് കളിക്കുന്നതാണ് ചലഞ്ച്.

ഫ്രൈ പാൻ ഉപയോഗിച്ച് ടെന്നീസ് ബോൾ അടിക്കുന്ന വിഡിയോ ‘ഫ്രൈയിംഗ് പാൻ ചലഞ്ച്’ എന്ന ഹാഷ്ടാഗിൽ തന്നെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യണമെന്നും ഏറ്റവും മികച്ച വീഡിയോസ് താൻ റീട്വീറ്റ് ചെയ്യുമെന്നുമായിരുന്നു പെയ്സിന്റെ ചലഞ്ച്. ക്യാമറയിൽ നോക്കി സംസാരിച്ചായിരുന്നു പെയ്സിന്റെ വീഡിയോ.

BEST PERFORMING STORIES:COVID 19| ഇന്ത്യയിൽ മരണം 273; രോഗബാധിതർ 8,447 [NEWS]ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം [NEWS]ബോറിസ് ജോൺസൺ ആശുപത്രി വിട്ടു; ബ്രിട്ടനിൽ മരണനിരക്ക് 10,000 കടന്നു [NEWS]

പെയ്സിന്റെ ചാലഞ്ച് ഭൂപതിയും ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പെയ്സിനെ പോലെ ക്യാമറയിൽ നോക്കി കളിക്കാനുള്ള കഴിക് തനിക്കില്ലെന്നും ചെറിയ ഫ്രൈ പാനാണ് താൻ ഉപയോഗിച്ചിരിക്കുന്നത് എന്നുമായിരുന്നു ട്വീറ്റ് ചെയ്തുള്ള ഭൂപതിയുടെ കമന്റ്.

തന്റെയും ഭൂപതിയുടേയും വീഡിയോ ക്ലബ് ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുകയാണ് പെയ്സ്. കൂടെ ഒരു അടിക്കുറിപ്പും. "ഞങ്ങൾ ഒന്നിച്ച് കളിക്കുന്നത് കാണാൻ ആഗ്രഹിച്ച എല്ലാവർക്കുമായി സമർപ്പിക്കുന്നു" എന്നായിരുന്നു പേസിന്റെ കമന്റ്.



എന്തായാലും സംഭവം ആരാധകർക്ക് ഏറെ പിടിച്ചു. ടെന്നീസ് കോർട്ടിലെ പെയ്സ്-ഭൂപതി കോംബോ കണ്ടു വളർന്ന ആരാധകർക്ക് സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്തുവേണം.

 

 

 
First published: April 13, 2020, 11:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading