• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യന്‍ ബൗളര്‍മാര്‍ക്കിത് സുവര്‍ണ്ണ നേട്ടം; പവര്‍പ്ലേയില്‍ നാണക്കേട് സ്വന്തമാക്കി വിന്‍ഡീസ്

ഇന്ത്യന്‍ ബൗളര്‍മാര്‍ക്കിത് സുവര്‍ണ്ണ നേട്ടം; പവര്‍പ്ലേയില്‍ നാണക്കേട് സ്വന്തമാക്കി വിന്‍ഡീസ്

വിന്‍ഡീസിനെതിരെ ന്യൂസിലന്‍ഡ് കുറിച്ചിരുന്ന 30 ന് 2 ആയിരുന്നു ഈ ലോകകപ്പിലെ ആദ്യ പത്ത് ഓവറിലെ ചെറിയ ടോട്ടല്‍

shami

shami

  • News18
  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: ഇന്ത്യ വിന്‍ഡീസ് ലോകകപ്പ് പോരാട്ടത്തില്‍ ആദ്യ പവര്‍പ്ലേയില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ നേടിയത് ഈ ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോര്‍. ആദ്യ പത്ത് ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സാണ് വിന്‍ഡീസ് നേടിയത്. ഷമിയുടെയും ബ്രൂമയുടെയും മികച്ച ബൗളിങ്ങ് പ്രകടനത്തിനുമുന്നില്‍ റണ്‍സ് കണ്ടെത്താന്‍ വിന്‍ഡീസ് താരങ്ങള്‍ ബുദ്ധിമുട്ടിയതോടെയാണ് ആദ്യ പത്ത് ഓവറിലെ ചെറിയ ടോട്ടല്‍ ഇന്നത്തെ മത്സരത്തില്‍ പിറന്നത്.

    നേരത്തെ വിന്‍ഡീസിനെതിരെ ന്യൂസിലന്‍ഡ് കുറിച്ചിരുന്ന 30 ന് 2 ആയിരുന്നു ഈ ലോകകപ്പിലെ ഇതുവരെയുള്ള ചെറിയ സ്‌കോര്‍. വിന്‍ഡീസിനെതിരെയായിരുന്നു ന്യൂസിലന്‍ഡിന്റെ ഈ പ്രകടനം. രണ്ടാമതുണ്ടായിരുന്നത് ബംഗ്ലാദേശിനെതിരെ വിന്‍ഡീസ് കുറിച്ച് 32 ന് 1 എന്നതും.

    Also Read: തടയാന്‍ കരീബിയന്‍ പടയ്ക്കും കഴിഞ്ഞില്ല; വിജയത്തുടര്‍ച്ചയുമായി ഇന്ത്യ; വിന്‍ഡീസിനെ വീഴ്ത്തിയത് 125 റണ്‍സിന്

    മത്സരത്തില്‍ വിന്‍ഡീസിനെ 125 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കരീബിയന്‍പടയ്ക്ക് 34.2 ഓവറില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.  ഇന്ത്യക്കായി ഷമി നാലു വിക്കറ്റും ബൂമ്രയും ചാഹലും രണ്ട് വീതവും വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ഹര്‍ദിക്, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

    First published: