HOME » NEWS » Sports » LEGENDARY CURTLY AMBROSE CALLED HIMSELF A FAN OF JASPRIT BUMRAH JK INT

'ഞാന്‍ ബുമ്രയുടെ വലിയ ആരാധകന്‍; ടെസ്റ്റില്‍ 400 വിക്കറ്റ് എന്ന നാഴികക്കല്ല് അവന്‍ മറികടക്കും'; വിന്‍ഡീസ് ഇതിഹാസം കര്‍ട്ട്‌ലി ആംബ്രോസ്

400 വിക്കറ്റ് നേട്ടത്തിലേക്ക് എത്താനുള്ള കഴിവ് ബൂമ്രയ്ക്കുണ്ടെന്നും എന്നാല്‍ എത്ര നാള്‍ കളി തുടരാന്‍ ബുമ്രയ്ക്ക് കഴിയും എന്നത് മാത്രമാണ് ഇവിടെ ചോദ്യമാവുന്നത് എന്നും ആംബ്രോസ് പറഞ്ഞു

News18 Malayalam | news18-malayalam
Updated: May 9, 2021, 5:47 PM IST
'ഞാന്‍ ബുമ്രയുടെ വലിയ ആരാധകന്‍; ടെസ്റ്റില്‍ 400 വിക്കറ്റ് എന്ന നാഴികക്കല്ല് അവന്‍ മറികടക്കും'; വിന്‍ഡീസ് ഇതിഹാസം കര്‍ട്ട്‌ലി ആംബ്രോസ്
Jasprit Bumrah
  • Share this:
ഇന്ത്യന്‍ ബൗളിങ് നിരയിലെ വജ്രായുധമായാണ് ജസ്പ്രീത് ബുമ്രയെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കാണുന്നത്. തന്റെ വേഗമേറിയ തുടര്‍ച്ചയായ യോര്‍ക്കറുകള്‍ കൊണ്ട് ഏത് വലിയ ബാറ്റ്‌സ്മാന്മാരെയും സമ്മര്‍ദത്തിലാക്കാനുള്ള കഴിവ് ബുമ്രക്കുണ്ട്. ഐ സി സിയുടെ ഏകദിന ബോളര്‍മാരുടെ റാങ്കിങ്ങില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ബുമ്ര. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് ഒഴിച്ചുകൂടാനാവാത്ത താരമാണ് ഈ ഗുജറാത്തുകാരന്‍. ഇപ്പോള്‍ ബുമ്രയെ വാനോളം പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം കര്‍ട്ട്‌ലി ആംബ്രോസ്.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ പേസ് ബോളറാണ് കര്‍ട്ട്‌ലി ആംബ്രോസ്. 1988-2000 കാലഘട്ടത്തില്‍ വിന്‍ഡിസ് ക്രിക്കറ്റില്‍ നിറഞ്ഞു നിന്ന ആംബ്രോസ് കളിച്ച 98 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 20.99 ശരാശരിയില്‍ 405 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 201 സെന്റിമീറ്റര്‍ ഉയരമുണ്ടായിരുന്ന ആംബ്രോസിന്റെ ബൗണ്‍സറുകള്‍ കളിക്കുവാന്‍ ബാറ്റ്‌സ്മാന്മാര്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. 1992ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്രയുടെ ആവനാഴിയില്‍ ആയുധങ്ങള്‍ ഒരുപാടുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആംബ്രോസ്.

Also Read-ദേവ്ദത്തിന്റെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റം പ്രവചിച്ച് മുൻ ഇന്ത്യൻ സെലക്ടർ എം എസ് കെ പ്രസാദ്

400 വിക്കറ്റ് നേട്ടത്തിലേക്ക് എത്താനുള്ള കഴിവ് ബൂമ്രയ്ക്കുണ്ടെന്നും എന്നാല്‍ എത്ര നാള്‍ കളി തുടരാന്‍ ബുമ്രയ്ക്ക് കഴിയും എന്നത് മാത്രമാണ് ഇവിടെ ചോദ്യമാവുന്നത് എന്നും ആംബ്രോസ് പറഞ്ഞു. 'ബുമ്രക്ക് പന്ത് സീം ചെയ്യാനും സ്വിങ്ങ് ചെയ്യാനും മികച്ച യോര്‍ക്കറുകള്‍ എറിയാനും സാധിക്കും. അവന്റെ പക്കല്‍ ധാരാളം ആയുധങ്ങളുണ്ട്. അതിനാല്‍ ദീര്‍ഘക്കാലം കളിക്കളത്തില്‍ തുടരാന്‍ സാധിച്ചാല്‍ ആ നാഴികക്കല്ല് പിന്നിടാന്‍ അവന് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. വളരെ ഷോര്‍ട്ട് റണ്ണപ്പാണ് ബുമ്രയുടേത്. കുറച്ചുദൂരം നടന്ന ശേഷം ഡെലിവറിയ്ക്ക് മുന്‍പ് രണ്ടോ മൂന്നോ തവണ മാത്രമാണ് അവന്‍ ജോഗ് ചെയ്യുന്നത്. അതുകൊണ്ട് ശരീരത്തില്‍ അവന്‍ കൂടുതല്‍ ഭാരം നല്‍കുന്നുണ്ട്. എന്നാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സാധിച്ചാല്‍ അക്കാര്യത്തില്‍ അവന് കുഴപ്പമുണ്ടാകില്ല. ആ ഷോര്‍ട്ട് റണ്ണപ്പിനെ പിന്തുണയ്ക്കാന്‍ കൂടുതല്‍ ശക്തി അവന്റെ ശരീരത്തിന് ആവശ്യമാണ്. അതവന് തുടരാന്‍ സാധിച്ചാല്‍ ഒരുപാട് ഉയരങ്ങള്‍ അവന്‍ കീഴടക്കും.'- ആംബ്രോസ് പറഞ്ഞു.

ജസ്പ്രീത് ബുമ്രയുടെ വലിയ ആരാധകനാണെന്നും താന്‍ കണ്ടിട്ടുള്ള ബൗളര്‍മാരില്‍ നിന്നും ഒരുപാട് വ്യത്യസ്തനാണ് ബുമ്രയെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഐ പി എല്ലിലാണ് ബുമ്ര അവസാനം കളിച്ചത്. 6 കളിയില്‍ നിന്ന് ഏഴ് വിക്കറ്റ് ഇവിടെ ബൂമ്ര വീഴ്ത്തി. ഇം?ഗ്ലണ്ടിനെതിരെ കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ നിന്ന് നാല് വിക്കറ്റും ബുമ്ര പിഴുതിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ഇനി ബുമ്രയുടെ മുന്‍പിലുള്ളത്. താരത്തിന്റെ പ്രകടനം ഇവിടെ ഇന്ത്യക്ക് നിര്‍ണായകമാണ്.
Published by: Jayesh Krishnan
First published: May 9, 2021, 5:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories